Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യത്തിന്റെ വില വർധിപ്പിച്ചതിൽ 200 കോടിയുടെ അഴിമതി: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

മദ്യത്തിന്റെ വില വർധിപ്പിച്ചതിൽ 200 കോടിയുടെ അഴിമതി: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല
, ഞായര്‍, 24 ജനുവരി 2021 (13:22 IST)
മദ്യത്തിന്റെ വില വർധിപ്പിച്ച് അഴിമതിയാണെന്നും വിജിലൻസ് അന്വേഷണം വേണം എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് രമേശ് ചെന്നിത്തല കത്ത് നൽകി. സംസ്ഥാനത്തെ മദ്യവില വർധന 200 കോടിയുടെ അഴിമതിയാണെന്നും മുഖ്യമന്ത്രി, എക്‌സൈസ് മന്ത്രി, ബിവറേജസ് കോർപ്പറേഷൻ എംഡി എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം വേണം എന്നാണ് വിജിലൻസ് ഡയറക്ടർക്ക് നൽകിയ കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിയ്ക്കുന്നത്. നേരത്തെ എക്സ്ട്ര ന്യൂട്രൽ ആൽക്കഹോളിന്റെ വില വർധിച്ചപ്പോൾ പോലും 4 ശതമാനം മാത്രമാണ് വില വർധനവുണ്ടായത്. ഈ സർക്കർ വന്നതിന് ശേഷം എക്സ്ട്ര ന്യൂട്രൽ ആൽക്കഹോളിന്റെ വില വർധനവിന്റെ പേരിൽ രണ്ട് തവണ മദ്യവില വർധിപ്പിച്ചു, ഇത് മദ്യക്കമ്പനികളെ സഹായിയ്ക്കാൻ വേണ്ടിയാണെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗതാഗത നിയമങ്ങൾ ലംഘിച്ചാൽ ഇൻഷൂറൻസ് പ്രീമിയം വർധിയ്ക്കും: കൂടുതൽ പിഴ മദ്യപിച്ച് വാഹനമോടിച്ചാൽ