Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെരിയ കേസ് സിബിഐ‌ക്ക് വിട്ടതിൽ സന്തോഷം, സർക്കാരിന് തിരിച്ചടിയുടെ നാളുകൾ-ചെന്നിത്തല

പെരിയ കേസ് സിബിഐ‌ക്ക് വിട്ടതിൽ സന്തോഷം, സർക്കാരിന് തിരിച്ചടിയുടെ നാളുകൾ-ചെന്നിത്തല
, ചൊവ്വ, 25 ഓഗസ്റ്റ് 2020 (12:12 IST)
പെരിയ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ട കേരള ഹൈക്കോടതിയുടെ ഉത്തരവിൽ സന്തോഷം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന് ഓരോ ദിവസവും തിരിച്ചടിയുടെ നാളുകളാണെന്നും അദ്ദേഹം പറഞ്ഞു.
 
കൃപേഷ്, ശരത്ത് ലാൽ എന്നീ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വധിച്ച കേസിൽ സിപിഎമ്മാണ് പ്രതിസ്ഥാനത്തുള്ളത്. കേസിൽ സി‌ബിഐ അന്വേഷണം നടത്തുന്നതിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി. സിബിഐയുടെ തുടരന്വേഷണത്തിന് ശേഷമേ കേസിൽ വിചാരണ നടപടികൾ തുടങ്ങാനാകൂ എന്നും കോടതി വ്യക്തമാക്കി.സിബിഐ‌ക്ക് വേണമെങ്കിൽ കുറ്റപത്രത്തിൽ കൂട്ടിചേക്കലുകൾ നടത്താം. കൊലപാതകം നടന്ന് ഒമ്പത് മാസവും ഒമ്പത് ദിവസവത്തിനും ശേഷമാണ് നിര്‍ണായക തീരുമാനം വരുന്നത്.
 
രിയ കേസ് സിബിഐക്ക് കൈമാറിയ നടപടി ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീലിൽ വിധി പറയാൻ വൈകിയ സാഹചര്യത്തിൽ മറ്റൊരു ബെഞ്ചിലേക്ക് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ നൽകിയ ഹർജിയിൻമേലാണ് കോടതി നടപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീപത്മനാഭസ്വാമി ക്ഷേത്ര വിധിയിൽ ഭേദഗതി വരുത്തി സുപ്രീം കോടതി, പുതിയ നിർദേശങ്ങൾ ഇങ്ങനെ !