കൊച്ചി: തെരുവ് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ കായലില്‍ വീണ് യുവതി മരിച്ചു. വൈപ്പിന്‍ കോട്ടപ്പുറം മാമ്പ്ര തെക്കുംപറമ്പില്‍ അബ്ദുല്‍ സലാമിന്റെ ഭാര്യ സബീനയാണ് (35) മരിച്ചത്.
ചെറായി രക്തേശ്വരി ബീച്ചില്‍ പോയി മടങ്ങി വരവെയാണ് തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ മത്സ്യ തൊഴിലാളികള്‍ താമസിക്കുന്ന ഷെല്‍റ്ററുകള്‍ക്ക് സമീപത്തു വച്ച നായ കാറിനു കുറുകെ ചാടിയത്. നിയന്ത്രണം വിട്ട കാരില്‍ അബ്ദുല്‍ സലാമും ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്. സാമാന്യം ആഴമുള്ള ഭാഗത്താണ് കാര്‍ വീണത്.
മുങ്ങിപ്പോയ കാറില്‍ നിന്ന് ഒരുവിധം അബ്ദുല്‍ സലാമും ഭാര്യയും പുറത്തു വന്നെങ്കിലും സമയം രാത്രിയായതിനാല്‍ വിജനമായ റോഡരുകില്‍ ആരുമില്ലായിരുന്നു. രക്ഷാ പ്രവര്‍ത്തനം വൈകുകയും ചെയ്തു. യാദൃശ്ചികമായി ഇത് കണ്ട ചിലരാണ് നാട്ടുകാര്‍ക്കൊപ്പം എത്തി ഇവരെ കായലില്‍ നിന്ന് കരയിലെത്തിച്ചത്. എങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സബീനയുടെ ജീവന്‍ രക്ഷിക്കാനായില്ല.