Webdunia - Bharat's app for daily news and videos

Install App

ഇറച്ചിക്കോഴി വില 200 എത്തിയേക്കും ! താളംതെറ്റി അടുക്കള ബജറ്റ്

Webdunia
തിങ്കള്‍, 14 മാര്‍ച്ച് 2022 (13:04 IST)
സാധാരണക്കാരന്റെ അടുക്കള ബജറ്റിനെ താളംതെറ്റിച്ച് ഇറച്ചിക്കോഴി വില. സംസ്ഥാനത്ത് പലയിടത്തും ഒരു കിലോ ഇറച്ചിക്കോഴിക്ക് 160 നും 170 നും ഇടയില്‍ വിലയായി. വില ഇനിയും കുതിച്ചുയരുമെന്നാണ് വിപണി സൂചനകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇറച്ചിക്കോഴി കിലോയ്ക്ക് 200 രൂപ വരെ എത്താനും സാധ്യതയുണ്ട്. കനത്ത ചൂടും കോഴിത്തീറ്റയുടേയും കോഴിക്കുഞ്ഞുങ്ങളുടേയും വില വര്‍ധിച്ചതുമാണ് ഇറച്ചിക്കോഴി വില വര്‍ധിക്കാന്‍ കാരണം. 
 
സാധാരണ മാര്‍ച്ച് മാസത്തില്‍ കോഴി വില കുറയുന്നതാണ് പതിവ്. മുന്‍ വര്‍ഷങ്ങളില്‍ ഈ സമയത്ത് 90 രൂപയായിരുന്നു കോഴിയിറച്ചിക്ക്. രണ്ട് മാസം മുന്‍പ് വരെ 98 രൂപയില്‍ നിന്നിരുന്ന വിലയാണ് ഇന്ന് 164 ലേക്ക് എത്തിയത്. 
 
കോഴിയിറച്ചി വില വര്‍ധിച്ചതോടെ വില്‍പനയിലും ഇടിവ് രേഖപ്പെടുത്തിയതായി കച്ചവടക്കാര്‍ പറയുന്നു. ചൂട് കൂടിയതോടെ ഇറച്ചിക്കോഴി ഉല്‍പാദനം കുറഞ്ഞതാണ് വില ഉയരാന്‍ പ്രധാന കാരണം. കനത്ത ചൂടില്‍ കോഴികള്‍ ചാവുന്നത് കാരണം സംസ്ഥാനത്തെ ഫാമുകളില്‍ പലതും കോഴി വളര്‍ത്തുന്നതില്‍ നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്.
 
കോഴിത്തീറ്റയ്ക്കു കഴിഞ്ഞ 2 മാസത്തിനിടയില്‍ 300 രൂപയാണു ചാക്കൊന്നിന് വര്‍ധിച്ചത്. ശരാശരി 1400-1500 രൂപയുണ്ടായിരുന്ന കോഴിത്തീറ്റയ്ക്കു ഇപ്പോള്‍ 2460 രൂപയായി ഉയര്‍ന്നു. അതോടൊപ്പം കോഴിക്കുഞ്ഞുങ്ങള്‍ക്കും വില രണ്ടിരട്ടിയിലേറെ കൂടി. 12-15 രൂപയുണ്ടായിരുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക് 42 രൂപയായി. വില കൂടിയതോടെ കടകളിലും തിരക്കൊഴിഞ്ഞു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാര്‍ജ് ചെയ്തതിനു ശേഷം ഫോണ്‍ ഊരിമാറ്റി പവര്‍ ഓഫ് ബട്ടണ്‍ അമര്‍ത്താതിരുന്നാല്‍ ചാര്‍ജര്‍ വൈദ്യുതി ഉപയോഗിച്ചുകൊണ്ടിരിക്കുമോ? അറിയാം

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

അടുത്ത ലേഖനം
Show comments