Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇറച്ചിക്കോഴി വില 'പറപറക്കുന്നു'; വില്ലന്‍ കനത്ത ചൂട്

ഇറച്ചിക്കോഴി വില 'പറപറക്കുന്നു'; വില്ലന്‍ കനത്ത ചൂട്
, തിങ്കള്‍, 14 മാര്‍ച്ച് 2022 (11:33 IST)
അടുക്കള ബജറ്റിനെ താളം തെറ്റിച്ച് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ ഇറച്ചിക്കോഴിയുടെ വില 164 ലേക്ക് എത്തി. കോഴിത്തീറ്റയുടെ വില വര്‍ധിച്ചതും ഉത്പാദനം കുറഞ്ഞതും ഫാമുകള്‍ പൂട്ടുന്നതിന് കാരണമായി. വില ഇനിയും കൂടിയേക്കുമെന്ന് കച്ചവടക്കാര്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഈ സമയത്ത് 90 രൂപയായിരുന്നു കോഴിയിറച്ചിക്ക്. രണ്ട് മാസം മുന്‍പ് വരെ 98 രൂപയില്‍ നിന്നിരുന്ന വിലയാണ് ഇന്ന് 164 ലേക്ക് എത്തിയത്. കോഴിയിറച്ചി വില വര്‍ധിച്ചതോടെ വില്‍പനയിലും ഇടിവ് രേഖപ്പെടുത്തിയതായി കച്ചവടക്കാര്‍ പറയുന്നു. ചൂട് കൂടിയതോടെ ഇറച്ചിക്കോഴി ഉല്‍പാദനം കുറഞ്ഞതാണ് വില ഉയരാന്‍ പ്രധാന കാരണം. കനത്ത ചൂടില്‍ കോഴികള്‍ ചാവുന്നത് കാരണം സംസ്ഥാനത്തെ ഫാമുകളില്‍ പലതും കോഴി വളര്‍ത്തുന്നതില്‍ നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,503 പേര്‍ക്ക്; മരണം 27