സംസ്ഥാനത്ത് ചിക്കൻറെ വില കുതിച്ചുയരുന്നു. ഒരാഴ്‌ചയ്‌ക്കിടെ അമ്പത് രൂപയോളമാണ് കോഴിയിറച്ചിക്ക് വില വർദ്ധിച്ചത്. കേരളത്തിൽ കോഴിയുടെ ലഭ്യതയിൽ ഉണ്ടായ കുറവും കോഴിത്തീറ്റ വിലയിൽ ഉണ്ടായ വർദ്ധനവുമാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് കച്ചവടക്കാർ പറയുന്നു.
കഴിഞ്ഞയാഴ്ച്ച ഒരു കിലോ കോഴി ഇറച്ചിത്തൂക്കത്തിന് 190 രൂപയായിരുന്നു വിലയെങ്കിൽ ഈ ആഴ്ച്ചയിൽ അത് 220 രൂപയായി ഉയർന്നു. ജീവനോടെയുള്ള തൂക്കത്തിന് കിലോയ്ക്ക് 120 രൂപ വരെ ആയിരുന്നത് 140 രൂപയായി വർദ്ധിച്ചു.
ആവശ്യക്കാർ കൂടുതലാകുന്ന സമയത്താണ് ഈ വിലവർദ്ധനവ് എന്നത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ്.