Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഷ്‌ടിച്ചത് 13 കോഴികളെ; ചതിച്ചത് ചായക്കടയില്‍ മറന്നുവച്ച മൊബൈല്‍ഫോണ്‍ - കോഴിക്കള്ളന്‍ പിടിയില്‍!

മോഷ്‌ടിച്ചത് 13 കോഴികളെ; ചതിച്ചത് ചായക്കടയില്‍ മറന്നുവച്ച മൊബൈല്‍ഫോണ്‍ - കോഴിക്കള്ളന്‍ പിടിയില്‍!
ഏഴുകോണ്‍ , വെള്ളി, 23 ഓഗസ്റ്റ് 2019 (16:23 IST)
വിദഗ്ദമായി കോഴികളെ മോഷ്‌ടിച്ചെങ്കിലും ഒരു നിമിഷത്തെ മറവി ‘കോഴിക്കള്ളന്മാരെ’ പൊലീസിന് മുന്നിലെത്തിച്ചു. കൊല്ലം തട്ടാമല അല്‍ത്താഫ് മന്‍സിലില്‍ അല്‍ത്താഫ് (20) ആണ് റിമാന്‍ഡിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൊല്ലം സ്വദേശികളായ തൗഫീഖ്, താരീഖ് എന്നിവര്‍ ഒളിവിലാണ്.

ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ നെടുമ്പായിക്കുളത്തുള്ള ഇറച്ചിക്കോഴി വില്‍പ്പനശാലയുടെ മുന്നില്‍നിന്ന് പ്രതികള്‍ കോഴികളെ മോഷ്‌ടിക്കുകയായിരുന്നു. ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം 13 കോഴികളെയാണ് കൂടോടെ മോഷ്‌ടിച്ചത്.

തുടര്‍ന്ന് കുണ്ടറയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം എത്തിയ പ്രതികള്‍ അവിടെവച്ച് കൂടുകള്‍ ഉപേക്ഷിച്ച് കോഴിയെ ചാക്കിലാക്കി പെരുമ്പുഴയിലെ ഒരു കടത്തിണ്ണയില്‍ സൂക്ഷിച്ചു.

ഇതിനിടെയാണ് ഫോണ്‍ കോഴിക്കടയ്‌ക്ക് സമീപമുള്ള ചായക്കടയില്‍ ചായ കുടിക്കാന്‍ കയറിയപ്പോള്‍ മൊബൈല്‍ ഫോണ്‍ മറന്നുവച്ചതായി അല്‍‌ത്താഫ് ഓര്‍ത്തത്. ഫോണ്‍ എടുക്കാന്‍ നെടുമ്പായിക്കുളത്തുള്ള ചായക്കടയില്‍ എത്തിയ അല്‍ത്താഫിനെ സംശയം തോന്നി നാട്ടുകാര്‍ പിടികൂടി. ഇതോടെയാണ് മോഷണ വിവരം പുറത്തായത്.

അല്‍ത്താഫ് പിടിയിലായതോടെ തൗഫീഖും താരിഫും രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് എഴുകോണ്‍ പൊലീസ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ, തുറന്നുസമ്മതിച്ച് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗവും