Webdunia - Bharat's app for daily news and videos

Install App

കേരളത്തിന് പ്രത്യേക പരിഗണന വേണം; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവെന്ന് മുഖ്യമന്ത്രി

Webdunia
ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (19:24 IST)
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേരളത്തിന് പ്രത്യേക പരിഗണന വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ നടത്തിയ കണക്കനുസരിച്ച് 25000 കോടി രൂപ കേരളത്തിന്റെ പുനർ നിർമ്മാനത്തിന് ആവശ്യമാണ്. പൂർണമായ കണക്കുകൾ വരുമ്പോൾ നഷടം ഇനിയും കൂടാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
 
ലോകബാങ്ക് ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം. സഹായം നൽകാൻ സന്നദ്ധമായ മറ്റു രാജ്യങ്ങളുടെ സഹായം ഏതു തരത്തിൽ ലഭ്യമാക്കാ‍ൻ സാ‍ധിക്കും എന്ന വിഷയം കൂടി പരിഗണിക്കണം എന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 
കേരളത്തിന്റെ അടിസ്ഥാന സൌകര്യങ്ങൾ പുനർ നിർമ്മിക്കുന്നതിനായി  5000 കോടിയുടെ പ്രത്യേക ഗ്രാന്റും റോഡു നിർമ്മാനത്തിനായി 3000 കോടുയുടെ പദ്ധതികളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ വായ്പ പരിധി 4.6 ശതമാനമായി ഉയർത്താനും ആവശ്യമുന്നയിച്ചു. ആവശ്യങ്ങളിൽ അനുഭാവ പൂർവമായ നിലപാ‍ടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും ക്കൂടിക്കാഴ്ചയിൽ നിന്നും വലിയ പ്രതിക്ഷയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തോല്‍വി കൗണ്‍സിലര്‍മാരുടെ തലയിലിടണ്ട, വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം, ബിജെപിയിലെ പോര് പരസ്യമാക്കി എന്‍ ശിവരാജന്‍

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

അടുത്ത ലേഖനം
Show comments