Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആധാർ നിർബന്ധമോ ? സുപ്രീംകോടതിയുടെ നിർണായക വിധി ബുധനാഴ്ച

ആധാർ നിർബന്ധമോ ? സുപ്രീംകോടതിയുടെ നിർണായക വിധി ബുധനാഴ്ച
, ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (18:44 IST)
ഡൽഹി: ആധാർ നിരബന്ധമോ അല്ലയോ എന്ന തർക്കത്തിനു പരിഹാരം ബുധനാച അറിയാം. സർക്കാർ സേവനങ്ങൾ ഉൾപ്പടെ ലഭ്യമാകുന്നതിന് ആധാർ നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നിലപടിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികളിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച വിധി പ്രഖ്യാപിക്കും.
 
സർക്കാർ സഹായങ്ങൾ മുതൽ രാജ്യത്ത് ടെലികോം സേവനങ്ങൾ ലഭ്യമാകുന്നതിനു വരെ ആധാർ നിർബന്ധമാക്കിയ കേന്ദ്ര  സർക്കാരിന്റെ നിലപാടാ‍ണ് കോടതിയിൽ ചോദ്യംചെയ്യപ്പെട്ടത്. വ്യക്തികളുടെ ബയോമെട്രിക് രേഖകൾ അടക്കം ശേഖരിക്കുന്ന ആധാർ ഭരനഘടനയിലെ സ്വകാര്യതക്കുള്ള അവകാശത്തിന്റെ ലംഘനമാണ് എന്ന് ആരോപണം ഉയർന്നിരുന്നു.
 
ആധാർ വിവരങ്ങൾ ഒരിക്കലും ചോർത്താനാവില്ലാ എന്നാണ് യു ഐ ഡി എ ഐ അവകാശപ്പെടുന്നത്. എന്നാൽ ബേസിക് കോഡിംഗ് അറിയുന്ന ആർക്കും ആധാർ വിവരങ്ങൾ ചോർത്താ‍നാവും എന്ന വാർത്തകൾ പിന്നിട് പുറത്തുവന്നു. യു പി എ  ഭരണ കാലത്ത് തുടക്കമിട്ട ആധാർ പദ്ധർതി എൻ ഡി എ സർക്കാർ പിന്തുടരുകയായിരുന്നു. 
 
രാജ്യത്തെ വ്യക്തികളുടെ ആധാർ വിവരങ്ങൾ ചോർന്നതുൾപ്പടെയുള്ള വർത്തകൾ കൂടുതൽ പ്രതിഷേധമുയർത്തിയ സാഹചര്യത്തിൽ ആധാർ നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തെ അന്തിമ വിധിവരും വരെ കോടതി സ്റ്റേ ചെയ്യുകയായിരുന്നു. 
 
ദീപക് മിശ്രക്ക് പുറമെ ജസ്റ്റിസ് എ കെ സിക്രി, ഡി വൈ ചന്ദ്രചൂട്, അഷോക് ഭൂഷൺ, എ എം ഖാ‍ൻ‌വിൽക്കർ, എന്നിവരടങ്ങിയ ബഞ്ചാണ് കേസിൽ വിധി പ്രസ്ഥാവിക്കുക. ദീപക് മിശ്ര സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും രാജിവക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് ആധാർ കേസിലെ സുപ്രധാന വിധി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പി സി കുടുങ്ങും; ഇരയായ കന്യാസ്ത്രീ പി സി ജോർജിനെതിരെ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി