Select Your Language

Notifications

webdunia
webdunia
webdunia
webdunia

താന്‍ മുഖ്യമന്ത്രിയായാല്‍ തന്റെ സ്വന്തക്കാരെന്ന് പറഞ്ഞ് ചിലര്‍ വരാം; ഇങ്ങനെയുള്ള ‘അവതാരങ്ങളെ’ സൂക്ഷിക്കണമെന്നും പിണറായി വിജയന്‍

താന്‍ മുഖ്യമന്ത്രിയായാല്‍ തന്റെ സ്വന്തക്കാരെന്ന് പറഞ്ഞ് ചിലര്‍ വരാം; ഇങ്ങനെയുള്ള ‘അവതാരങ്ങളെ’ സൂക്ഷിക്കണമെന്നും പിണറായി വിജയന്‍

മുഖ്യമന്ത്രി
തിരുവനന്തപുരം , ചൊവ്വ, 24 മെയ് 2016 (10:41 IST)
അഴിമതിക്കെതിരെ ശക്തമായ നിലപാട് ആയിരിക്കും തന്റെ സര്‍ക്കാരിനെന്നും നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
താന്‍ മുഖ്യമന്ത്രിയായാല്‍ തന്റെ പേര് പറഞ്ഞ് അഴിമതി ചെയ്താല്‍ അതിന്റെ ഉത്തരവാദിത്തം തനിക്കെന്നും പിണറായി വിജയന്‍ പറഞ്ഞു. താന്‍ അധികാരമേറ്റാല്‍ തന്റെ സ്വന്തക്കാരെന്ന് പറഞ്ഞ് ചിലര്‍ വരാം. ഇങ്ങനെ ചിലര്‍ പറഞ്ഞ് നടക്കുന്നതായി അറിഞ്ഞു.  ഇവര്‍ക്ക് എന്റെ രീതി അറിയില്ലെന്ന് തോന്നുന്നെന്നും പിണറായി വിജയന്‍ പറഞ്ഞു.
 
ഇത്തരം അവതാരങ്ങളെ എപ്പോഴും സൂക്ഷിക്കണം. ഇതെല്ലാം കൂടി ശ്രദ്ധിക്കുന്ന സര്‍ക്കാരാകും തന്റേതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
 
അതേസമയം, മന്ത്രിമന്ദിരങ്ങള്‍ക്ക് മോടി കൂട്ടേണ്ടെന്ന് നിയുക്തമുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. അത്യാവശ്യം അറ്റകുറ്റപണികള്‍ ആകാമെന്നും പിണറായി നിര്‍ദ്ദേശം നല്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോവ മദ്യത്തിനും ലൈംഗികതയ്ക്കും പേരു കേട്ട സ്ഥലമെന്ന് അരവിന്ദ് കേജരിവാൾ, മാപ്പ് പറയണമെന്ന് ബി ജെ പി