Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യം നിരോധിച്ചാല്‍ മറ്റ് ലഹരികളെ ആശ്രയിക്കും, അതുകൊണ്ട് മദ്യനിരോധനത്തെ അനുകൂലിക്കുന്നില്ല; മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഒളിച്ചോടുന്ന ആളല്ല താനെന്നും മുഖ്യമന്ത്രി

മദ്യം നിരോധിച്ചാല്‍ മറ്റ് ലഹരികളെ ആശ്രയിക്കും, അതുകൊണ്ട് മദ്യനിരോധനത്തെ അനുകൂലിക്കുന്നില്ല; മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഒളിച്ചോടുന്ന ആളല്ല താനെന്നും മുഖ്യമന്ത്രി

മുഖ്യമന്ത്രി
തിരുവനന്തപുരം , വ്യാഴം, 30 ജൂണ്‍ 2016 (15:25 IST)
മദ്യം നിരോധിച്ചാല്‍ മറ്റ് ലഹരികളെ ആശ്രയിക്കുമെന്നും അതുകൊണ്ടാണ് മദ്യനിരോധനത്തെ അനുകൂലിക്കാത്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
 
മദ്യനയം സംബന്ധിച്ച് സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ട്. എല്‍ ഡി എഫിന്റെ മദ്യനയം വ്യക്തമാണ്. മദ്യവര്‍ജ്ജനം തന്നെയാണ് നയം. മദ്യനയം പ്രഖ്യാപിക്കേണ്ട സാഹചര്യത്തില്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
 
ഓരോ മന്ത്രിസഭായോഗത്തിന് ശേഷവും മാധ്യമപ്രവര്‍ത്തകരെ കാണേണ്ട കാര്യമില്ല. പി ആര്‍ പണി എടുക്കേണ്ട ആളല്ല മുഖ്യമന്ത്രി. മന്ത്രിമാരുടേത് പബ്ലിക് റിലേഷന്‍ ജോലിയുമല്ല. മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഒളിച്ചോടുന്നയാളല്ല താന്‍. മാധ്യമങ്ങളെ കാണേണ്ട സമയത്ത് കാണുമെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാബൂളില്‍ സൈനീക വ്യൂഹത്തിനു നേരെ ചാവേറാക്രമണം: നാല്‍പ്പത് ഉദ്യോഗസ്ഥര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്