ജനകീയ പിന്തുണയോടെ മാത്രമേ മദ്യനയം നടപ്പിലാക്കുകയുള്ളു, മദ്യവിൽപ്പന ശാലകളിൽ സിസിടിവി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി
ദ്യനിയമം നടപ്പിലാക്കാൻ സർക്കാരിന് ജനങ്ങളുടെ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനങ്ങളുടെ അഭിപ്രായം അറിഞ്ഞതിനുശേഷം മാത്രമേ മദ്യവർജനനയം നടപ്പിലാക്കുകയുള്ളുവെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
മദ്യനിയമം നടപ്പിലാക്കാൻ സർക്കാരിന് ജനങ്ങളുടെ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനങ്ങളുടെ അഭിപ്രായം അറിഞ്ഞതിനുശേഷം മാത്രമേ മദ്യവർജനനയം നടപ്പിലാക്കുകയുള്ളുവെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപഭോഗവും ലഭ്യതയും കുറയ്ക്കുവാനാവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കും. ബോധവല്‍ക്കരണവും ചികില്‍സാ പുനരധിവാസ പദ്ധതികളും മറ്റും ജനകീയ ഇടപെടലുകളിലൂടെ സംയോജിപ്പിച്ചുകൊണ്ട് ജനങ്ങളിലേക്കിറങ്ങുക എന്നുള്ളതാണ് ഇതിന്റെ ആദ്യഘട്ടമെന്നും പിണറായി പറയുന്നു. ഇതിനായി മദ്യവിൽപ്പന ശാലകളിൽ സിസിടിവി സ്ഥാപിക്കുമെന്നും പിണറായി പറഞ്ഞു.