Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാക്ഷര കേരളത്തിലും ശൈശവ വിവാഹം; തൊടുപുഴയില്‍ 'ഭര്‍ത്താവിന്റെ' വീട്ടില്‍ നിന്നും രക്ഷപ്പെട്ട് പെണ്‍കുട്ടി വനിതാ സെല്ലില്‍ അഭയം തേടി

തൊടുപുഴയില്‍ ശൈശവ വിവാഹം; രക്ഷപ്പെട്ട പെണ്‍കുട്ടി അഭയകേന്ദ്രത്തില്‍

സാക്ഷര കേരളത്തിലും ശൈശവ വിവാഹം;  തൊടുപുഴയില്‍ 'ഭര്‍ത്താവിന്റെ' വീട്ടില്‍ നിന്നും രക്ഷപ്പെട്ട് പെണ്‍കുട്ടി വനിതാ സെല്ലില്‍ അഭയം തേടി
തൊടുപുഴ , വെള്ളി, 19 ഓഗസ്റ്റ് 2016 (11:19 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊണ്ട് രണ്ടാനച്ഛന്റെ ബന്ധുവിനെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട പരിനാലര വയസ്സുകാരിയാണ് വനിതെ സെല്‍ എസ്‌ഐയുടെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗത്തിന്റെയും മുന്നില്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. 
 
ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് പെണ്‍കുട്ടി വനിതാ സെല്ലിലേക്ക് വിളിച്ചത്. വീട്ടുകാര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചെന്നും രക്ഷിക്കണമെന്നുമായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. തുടര്‍ന്ന് വനിതാ സെല്‍ എസ്‌ഐ സുശീലയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയപ്പോഴാണ് വിവരങ്ങള്‍ പുറത്തറിയുന്നത്. 
 
തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടി രണ്ടു മാസമായി തൊടുപുഴയില്‍ എത്തിയിട്ട്. അച്ഛന്‍ ഉപേക്ഷിച്ച് പോയതാണ്. പുനര്‍വിവാഹിതയായ അമ്മ മലപ്പുറത്താണ് ജോലി ചെയ്യുന്നത്. അവിടെ ഒന്‍പതാം ക്ലാസ് പൂര്‍ത്തിയായി നിന്നപ്പോഴാണ് തൊടുപുഴയിലേക്ക് കൊണ്ടുവരുന്നത്. തുടര്‍ന്ന് വെങ്ങല്ലൂര്‍ സ്വദേശിയുമായി വിവാഹത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. അമ്മ ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് വിവാഹത്തിന് സമ്മതിച്ചു. 
 
സ്വകാര്യ ചടങ്ങായി വിവാഹം നടത്തി. രക്ഷപ്പെടാന്‍ അവസരം ലഭിച്ചില്ല. അമ്മ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ ബുധനാഴ്ച പെണ്‍കുട്ടിയും ഭര്‍ത്താവും എത്തി. ഇവിടെ വെച്ച് ഇയാള്‍ മദ്യപിച്ച് വഴക്കുണ്ടാക്കി. ഇതിനിടെ കണ്ണുവെട്ടിച്ച് പുറത്തു കടന്നു. ട്യൂഷന്‍ സെന്ററില്‍ പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തിന്റെ വീട്ടിലെത്തി കാര്യം പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ വാര്‍ഡ് കൗണ്‍സിലറെ വിവരം അറിയിക്കുകയും വനിതാ സെല്ലില്‍ വിളിക്കുകയും ചെയ്തു. പിന്നീട് വനിതാ സെല്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് പെണ്‍കുട്ടിയെ മാറ്റി. ലൈംഗികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടോമിന്‍ ജെ തച്ചങ്കരിയെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തു നിന്ന് മാറ്റി; തീരുമാനം മന്ത്രിസഭായോഗത്തില്‍; എഡിജിപി അനന്തകൃഷ്‌ണന്‍ പുതിയ ഗതാഗത കമ്മീഷണര്‍