Select Your Language

Notifications

webdunia
webdunia
webdunia
webdunia

അത് കേട്ടും മഞ്ജു ഏങ്ങിയേങ്ങി കരഞ്ഞു, ഇന്നും ദിലീപിനെ ദിലീപേട്ടന്‍ എന്നു തന്നെയാണ് മഞ്ജു വിളിക്കുന്നത്: മഞ്ജു വാര്യരെ കുറിച്ച് ഭാഗ്യലക്ഷ്മി പറയുന്നു

ഡാന്‍സിങ് സ്കൂള്‍ തുടങ്ങുകയാണ് അവളുടെ ലക്ഷ്യം, അതിനു വേണ്ട പണമുണ്ടാക്കാന്‍ മാത്രമാണ് മഞ്ജു അഭിനയിച്ചു തുടങ്ങിയത്: ഭാഗ്യലക്ഷ്മി

അത് കേട്ടും മഞ്ജു ഏങ്ങിയേങ്ങി കരഞ്ഞു, ഇന്നും ദിലീപിനെ ദിലീപേട്ടന്‍ എന്നു തന്നെയാണ് മഞ്ജു വിളിക്കുന്നത്: മഞ്ജു വാര്യരെ കുറിച്ച് ഭാഗ്യലക്ഷ്മി പറയുന്നു
, ശനി, 11 നവം‌ബര്‍ 2017 (13:29 IST)
തിരിച്ചുവരവിലും മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ് മഞ്ജു വാര്യരെ തേടിയെത്തിയത്. ഒന്നിനൊന്നു മികച്ച സിനിമയുമായി മഞ്ജു വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. അഭിനയത്തോടും പ്രശസ്തിയോടുമുള്ള അമിതാഗ്രഹമാണ് മഞ്ജു വീണ്ടും അഭിനയിക്കാന്‍ കാരണമെന്ന് ചിലരെല്ലാം തുടക്കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, മഞ്ജു അഭിനയം വീണ്ടും തുടങ്ങിയതിനു മറ്റൊരു കാരണമുണ്ടെന്ന് ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടുത്തിടെ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 
 
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ: 
 
വളരെ വലിയൊരു കലാകാരിയാണു മഞ്ജു. നൃത്തവും അഭിനയവുമായിരുന്നു അവളുടെ ലക്ഷ്യം. തിരിച്ചുവരവില്‍ അഭിനയം ആഗ്രഹിച്ചിരുന്നില്ല. നല്ലൊരു ഡാന്‍സര്‍ ആവുക. വലിയൊരു നൃത്തവിദ്യാലയം തുടങ്ങുക. ഇതൊക്കെയായിരുന്നു അവളുടെ ആഗ്രഹം. എന്നാല്‍, 14 വര്‍ഷത്തിനു ശേഷം ഒന്നുമില്ലാതെ ജീവിതം വീണ്ടും തുടങ്ങുകയാണല്ലോ. അതിനു പണം വേണമായിരുന്നു, അതുകൊണ്ട് മാത്രമാണ് മഞ്ജു വീണ്ടും അഭിനയത്തിലേക്ക് തിരിഞ്ഞത്. 
 
മടങ്ങിവരവില്‍ തിരുവനന്തപുരം നിശാഗന്ധിയില്‍ ഒരിക്കല്‍ മഞ്ജു നൃത്തം ചെയ്തിരുന്നു. അന്ന് കാണാന്‍ ഞാനും പോയിരുന്നു. നൃത്തം കഴിഞ്ഞതും എന്റെ കണ്ണിലൂടെ കണ്ണുനീര്‍ വരുന്നുണ്ടായിരുന്നു. ക്യാമറാമാന്‍ അടക്കം ഒരുപാടു പെരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ‘ദൈവമേ ഈ കുട്ടിയെ ആണോ ഇത്രയും കാലം മുറിക്കുള്ളില്‍ അടച്ചിട്ടിരുന്നതെന്ന്’ അവിടെയുണ്ടായിരുന്ന പലരും പറയുന്നത് ഞാന്‍ കേട്ടു.
 
സ്റ്റേജിനു പിറകില്‍ ചെന്ന് മഞ്ജുവിനെ കണ്ടു. വിളിക്കാമെന്ന് പറഞ്ഞ് യാത്രയായി. പിറ്റേന്ന് വിളിച്ചപ്പോള്‍ കഴിഞ്ഞ ദിവസത്തെ അനുഭവം പറഞ്ഞു. ആളുകള്‍ പറഞ്ഞതെന്താണെന്ന് മഞ്ജുവിനോട് പറഞ്ഞു. ഇതുകേട്ടതും അവര്‍ ഏങ്ങിയേങ്ങിക്കരയുകയായിരുന്നു. ഇന്നും ദിലീപിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ദിലീപേട്ടന്‍ എന്നു തന്നെയാണ് മഞ്ജു പറയുന്നതെന്നും ഭാഗ്യലക്ഷ്മി അഭിമുഖത്തില്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘വാഷ്‌ റൂമിന് അരികില്‍ ആരുമില്ലായിരുന്നു, അയാള്‍ എന്റെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുമ്പോള്‍’; എയര്‍ ഏഷ്യ ജീവനക്കാര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി