Chithira, Second Day: നാളെയും ചിത്തിര, പൂക്കളം ഇന്ന് ഇട്ടതുപോലെ തന്നെ
ഇന്നും നാളെയും അത്തക്കളത്തില്‍ രണ്ട് തരം പൂക്കള്‍ ഇട്ടാലും മതി. അല്ലെങ്കില്‍ നാളെ (ചിത്തിര) മൂന്ന് തരം പൂക്കള്‍ ഇടാവുന്നതുമാണ്
Chithira, Day 2: ഇത്തവണ ചിങ്ങമാസത്തില്‍ രണ്ട് ചിത്തിര നാളുകള്‍ ഉണ്ട്. ഇന്നും നാളെയും ചിത്തിരയാണ് മലയാളം കലണ്ടര്‍ അനുസരിച്ച്.
ഇന്നും നാളെയും അത്തക്കളത്തില്‍ രണ്ട് തരം പൂക്കള്‍ ഇട്ടാലും മതി. അല്ലെങ്കില്‍ നാളെ (ചിത്തിര) മൂന്ന് തരം പൂക്കള്‍ ഇടാവുന്നതുമാണ്. ആദ്യ രണ്ടു ദിവസം തുമ്പപ്പൂവും തുളസിയുമാണ് ഇടുന്നത്. വിശ്വാസമനുസരിച്ച് അത്തത്തിന് ഒരു കളം പൂവും ചിത്തിരക്ക് രണ്ട് കളം പൂവുമാണ് ഇടാറുള്ളത്. ചാണകം മെഴുകിയ തറയിലാണ് പൂക്കളം ഇടേണ്ടത്. ആദ്യദിനം ഒരു പൂവില്‍ നിന്ന് തുടങ്ങി തിരുവോണം ആകുമ്പോഴേക്കും പത്ത് തരം പൂവ് കൊണ്ട് പൂക്കളം. ഇത്തവണ പക്ഷേ അത്തം പതിനൊന്നിനാണ് തിരുവോണം വരുന്നത്.
ഓണാഘോഷത്തിന്റെ ആരംഭത്തോടെ വീടും പരിസരവും വൃത്തിയാക്കുവാന്‍ തുടങ്ങുക എന്നത് കേരളത്തിന്റെ പതിവു കാഴ്ചയാണ്. വീടും വൃത്തിയാക്കി, പറമ്പ് ചെത്തിയൊരുക്കി മാവേലി മന്നനെ വരവേല്‍ക്കാന്‍ മലയാളികള്‍ തയാറെടുക്കുന്ന ദിവസമായാണ് ചിത്തിരയെ കണക്കാക്കി വരുന്നത്.