Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡിസംബർ 24 മുതൽ ജനുവരി 2 വരെ സ്കൂളുകൾക്ക് ക്രിസ്‌മസ് അവധി

ഡിസംബർ 24 മുതൽ ജനുവരി 2 വരെ സ്കൂളുകൾക്ക് ക്രിസ്‌മസ് അവധി
, വെള്ളി, 17 ഡിസം‌ബര്‍ 2021 (17:18 IST)
ക്രിസ്‌മസ് പ്രമാണിച്ച് സംസ്ഥാനത്തെ സ്കൂളുകൾക്ക് ഡിസംബർ 24 മുതൽ അവധി. ജനുവരി 2 വരെ പത്തുദിവസമാണ് സ്കൂളുകൾക്ക് സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
 
കൊവിഡ് പശ്ചാത്തലത്തിൽ അടഞ്ഞുകിടന്നിരുന്ന സ്കൂളുകൾ നവംബർ 1 മുതലാണ് സംസ്ഥാനത്ത് പ്രവർത്തിക്കുവാൻ തുടങ്ങിയത്. രണ്ട് ബാച്ചുകളായി തിരിച്ചാണ് കുട്ടികൾക്ക് ക്ലാസുകൾ നടത്തുന്നത്. തിങ്കൾ മുതൽ ശനി വരെയാണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദേശ നിക്ഷേപകരുടെ ലാഭമെടുപ്പിൽ വെട്ടിയിട്ട ബായത്തണ്ട് പോലെ വിപണി, നിഫ്‌റ്റി ക്ലോസ് ചെയ്‌തത് 17,000ന് താഴെ