Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചര്‍ച്ച പരാജയപ്പെട്ടു: ‘ജോമോന്റെ സുവിശേഷങ്ങള്‍’ കേട്ട് മുന്തിരിവള്ളികള്‍ തളിര്‍ക്കില്ല

ചര്‍ച്ച, സിനിമ, ജോമോന്റെ സുവിശേഷങ്ങള്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, എസ്ര

ചര്‍ച്ച പരാജയപ്പെട്ടു: ‘ജോമോന്റെ സുവിശേഷങ്ങള്‍’ കേട്ട് മുന്തിരിവള്ളികള്‍ തളിര്‍ക്കില്ല
വടക്കാഞ്ചേരി , ബുധന്‍, 21 ഡിസം‌ബര്‍ 2016 (09:14 IST)
ക്രിസ്മസിന് പുറത്തിറങ്ങാനിരുന്ന ആറു സിനിമകള്‍ ഇന്ന് റിലീസ് ചെയ്യില്ല. തിയറ്റര്‍ കളക്‌ഷനില്‍ നിന്ന് നിര്‍മ്മാതാക്കള്‍ക്ക് നല്കേണ്ട വിഹിതം സംബന്ധിച്ചുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്. മന്ത്രി എ കെ ബാലന്‍ മുന്‍കൈയെടുത്ത് വടക്കഞ്ചേരി പഞ്ചായത്ത് ഓഫീസില്‍ നടത്തിയ തിയറ്റര്‍ ഉടമകളുടെയും നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച അലസിപ്പിരിയുകയാണ്.
 
നിലവില്‍ തിയറ്ററുകളില്‍ ലഭിക്കുന്ന വരുമാനത്തിന്റെ നികുതി കുറച്ചിട്ടുള്ള തുകയുടെ ശതമാനമാണ് നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കുമാണ് നല്കുന്നത്. ഇത് 50 ശതമാനമാക്ക് കുറയ്ക്കാതെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്നായിരുന്നു തിയറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നിലപാട്.
 
22, 23 തിയതികളിലാണ് ക്രിസ്മസ് ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങള്‍, ജയസൂര്യയുടെ ഫുക്രി എന്നീ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദി വസ്​ത്രം മാറുന്നത്​ പോലെയാണ്​ ആർബിഐ നിയമങ്ങൾ മാറ്റുന്നത്: രാഹുൽ