ചലച്ചിത്ര–സീരിയൽ നടൻ കൊച്ചനിയൻ നിര്യാതനായി
ചലച്ചിത്ര–സീരിയൽ നടൻ കൊച്ചനിയൻ നിര്യാതനായി
ചലച്ചിത്ര–സീരിയൽ നടനും ജില്ലാ സഹകരണബാങ്ക് റിട്ട സീനിയർ മാനേജരുമായ കൊച്ചനിയൻ (ആർ.ഗോവിന്ദപ്പിള്ള – 72) നിര്യാതനായി. ഏറെ നാളുകളായി ചികിൽസയിലായിരുന്നു.
ദൂരദർശനിൽ സംപ്രേഷണം ചെയ്ത ‘അറബിക്കടലിന്റെ റാണി’ എന്ന സീരിയലിലൂടെയായിരുന്നു മിനിസ്ക്രീനിലെ അരങ്ങേറ്റം. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘കാര്യം നിസാരം’ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ‘നേരറിയാൻ സിബിഐ’ ഉൾപ്പെടെ ഇരുപത്തിയഞ്ചില്‍പരം ചിത്രങ്ങളിൽ അഭിനയിച്ചു. സംസ്കാരം ഇന്നു മൂന്നിനു വീട്ടുവളപ്പിൽ നടക്കും.