Webdunia - Bharat's app for daily news and videos

Install App

ഓണാഘോഷങ്ങള്‍ അവസാനിച്ചു; കേരളത്തിലെ പല പട്ടണങ്ങളും 'മാലിന്യക്കൂമ്പാര'മായി മാറി !

ഓണം കഴിഞ്ഞതോടെ കേരളത്തിലെ പല പട്ടണങ്ങളും ഡംപിങ് യാർഡുകളായി മാറി

Webdunia
ശനി, 17 സെപ്‌റ്റംബര്‍ 2016 (15:03 IST)
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷക്കാലമായ ഓണം വിടവാങ്ങി. മാലോകരെല്ലാം ഒന്നു പോലെ ജീവിച്ചിരുന്ന ഭൂതകാലത്തിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തല്‍കൂടിയായിരുന്നു ഓണം. ആഘോഷങ്ങളും കളികളും ഓണപ്പാട്ടുകളും കൊണ്ടാണ് മലയാളികള്‍ ഓരോരുത്തരും ഓണത്തെ വരവേറ്റത്. പതിവു പോലെ പൂക്കളമൊരുക്കിയും സദ്യയൊരുക്കിയുമാണ് മലയാളികള്‍ ഇത്തവണയും ഓണത്തെ വരവേറ്റത്. മലയാളി പൂക്കളങ്ങളില്‍ നിറഞ്ഞുനിന്നത് തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വന്ന പൂക്കളായിരുന്നെങ്കില്‍ സദ്യയില്‍ മുന്നില്‍ നിന്നത് അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പച്ചക്കറികള്‍ ആയിരുന്നു.
 
ഓണം കഴിഞ്ഞതോടെ കേരളത്തിലെ പല പട്ടണങ്ങളും ഡംപിങ് യാർഡുകളായി മാറിയിരിക്കുന്നു. കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം നഗരവീഥികളിലും മറ്റുമായി ടണ്‍ കണക്കിനു മാലിന്യങ്ങളാണ് കുമിഞ്ഞ് കൂടി കിടക്കുന്നത്. തുടര്‍ച്ചയായി വന്ന ഒഴിവുദിവസങ്ങള്‍ കാരണം നഗരസഭകളിലേയും കോര്‍പറേഷനുകളിലേയും തൂപ്പുതൊഴിലാളികളാരും തന്നെ ജോലിക്കെത്താത്തതാണ് ഇത്തരമൊരു പ്രതിസന്ധിക്ക് കാരണമായത്. കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി മുഴുവന്‍ മാലിന്യങ്ങളും പല സ്ഥലങ്ങളിലും കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുകയാണ്. ഇനി തിങ്കളാഴ്ച മുതല്‍ക്കേ എല്ലാം ശരിയായ രീതിയില്‍ നടക്കാന്‍ സാധ്യതയുള്ളൂ.  
 
ഒരു സാധാരണ ദിവസം ഏകദേശം 300 ടണ്‍ മാലിന്യമാണ് പല കോര്‍പറേഷന്‍ പരിധികളിലും തള്ളുന്നത്. എന്നാല്‍ ഓണം പോലുള്ള പ്രധാന ദിവസങ്ങളിലും മറ്റും ഏകദേശം 340മുതല്‍ 400ടണ്‍ വരെ മാലിന്യമാണ് പുറം തള്ളുന്നത്. ഭക്ഷണവസ്തുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് പ്രധാനമായും കുമിഞ്ഞുകിടക്കുന്നത്. പൊതുഅവധി ദിവസങ്ങളായതും തൊഴിലാളികളുടെ ദൌര്‍ലഭ്യവുമാണ് ഇത്തരമൊരു പ്രതിസന്ധിക്ക് കാരണമായത്. കൂടാതെ ഇതിനായുള്ള ബദല്‍ ക്രമീകരണങ്ങള്‍ സ്വീകരിക്കുന്നതില്‍ അധികാരികള്‍ ശ്രദ്ധചെലുത്താതിരുന്നതും പൂക്കളുടെ മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടതും മാലിന്യം കുമിഞ്ഞുകൂടുന്നതിന് കാരണമായി.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments