Select Your Language

Notifications

webdunia
webdunia
webdunia
webdunia

C.J.Roy: സിനിമയെ സ്‌നേഹിച്ച സി.ജെ.റോയ്; മരണം പുതിയ സിനിമ വരാനിരിക്കെ !

പുതിയ സിനിമ വരാനിരിക്കെയാണ് റോയിയുടെ മരണം

CJ Roy, CInema, CJ Roy CInema, CJ Roy Confident Group Suicide, സി.ജെ.റോയ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, കാസനോവ, സി.ജെ.റോയ് സിനിമ നിര്‍മാണം

രേണുക വേണു

, ശനി, 31 ജനുവരി 2026 (09:58 IST)
Mohanlal and CJ Roy

C.J.Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ മരണം മലയാള സിനിമ ലോകത്തെയും നടുക്കിയിരിക്കുകയാണ്. സൂപ്പര്‍താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയവരുമായി അടുത്ത സൗഹൃദമുള്ള റോയ് ഒന്നിലേറെ സിനിമകളില്‍ നിര്‍മാണ പങ്കാളിയായിട്ടുണ്ട്. 
 
പുതിയ സിനിമ വരാനിരിക്കെയാണ് റോയിയുടെ മരണം. ഭാവനയും റഹ്‌മാനും പ്രധാന വേഷങ്ങളിലെത്തുന്ന 'അനോമി'യുടെ കോ-പ്രൊഡക്ഷന്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പാണ്. ഫെബ്രുവരി ആറിനാണ് ഈ സിനിമ റിലീസ് ചെയ്യുക. 
 
2012 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം 'കാസനോവ'യാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആദ്യമായി നിര്‍മിച്ച ചിത്രം. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 'കാസനോവ' വന്‍ മുതല്‍മുടക്കില്‍ എത്തിയ സിനിമയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരിനൊപ്പം കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ സി.ജെ.റോയിയും ഈ ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയായി. പക്ഷേ കാസനോവ സാമ്പത്തികമായി നഷ്ടമായിരുന്നു. 
 
2012 ല്‍ ക്രേസി ലോക, 2013 ല്‍ രാധന ഗാണ്ട എന്നീ കന്നഡ ചിത്രങ്ങളുടെ നിര്‍മാണത്തിലും കോണ്‍ഫിഡന്റ് ഗ്രൂപ്പ് സഹകരിച്ചിട്ടുണ്ട്. മലയാളത്തില്‍ ലേഡീസ് ആന്റ് ജെന്റില്‍മാന്‍ (2013), മരക്കാര്‍ അറബിക്കടലിന്റെ സിംഹം (2021), മേം ഹൂം മൂസ (2022), ഐഡന്റിറ്റി (2025) തുടങ്ങിയ സിനിമകളുടെ നിര്‍മാണത്തിലും കോണ്‍ഫിഡന്റ് ഗ്രൂപ്പിനു പങ്കാളിത്തമുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് 12കാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 43 വര്‍ഷം കഠിന തടവും പിഴയും