CJ Roy Death: റോയിയുടെ മുറിയില്‍ മറ്റാരെങ്കിലും അതിക്രമിച്ചു കയറിയോ? ഡയറി ആത്മഹത്യക്കുറിപ്പായി പരിഗണിക്കില്ല
റോയിയുടെ കാബിനില്‍ മറ്റാരെങ്കിലും അതിക്രമിച്ചു കയറിയതിനു തെളിവില്ല
Publish Date: Tue, 03 Feb 2026 (09:41 IST)
Updated Date: Tue, 03 Feb 2026 (09:51 IST)
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ ആത്മഹത്യയില്‍ അന്വേഷണം തുടരുന്നു. റോയിയുടെ മുറിയില്‍ നിന്ന് കണ്ടെത്തിയ ഡയറി ആത്മഹത്യക്കുറിപ്പായി പരിഗണിക്കാനാകില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം. മരണം നടന്ന മുറിയില്‍ നിന്നല്ല ഡയറി കിട്ടിയത്. അതിനാല്‍ ഡയറിയിലെ കുറിപ്പുകള്‍ ആത്മഹത്യക്കുറിപ്പായി കണക്കാക്കാനാകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
റോയിയുടെ കാബിനില്‍ മറ്റാരെങ്കിലും അതിക്രമിച്ചു കയറിയതിനു തെളിവില്ല. ബിസിനസിനെക്കുറിച്ച് അറിയാവുന്ന ഭാര്യ ലിനി റോയ്, സഹോദരന്‍ സി.ജെ ബാബു, കമ്പനി എംഡി ടി.എ. ജോസഫ് എന്നിവരില്‍നിന്ന് ഉടന്‍ മൊഴിയെടുക്കും.
അതിനിടെ അന്വേഷണസംഘത്തിനു ലഭിച്ച മൊഴികളില്‍ വൈരുധ്യമുണ്ടെന്നും സൂചനയുണ്ട്. 30ന് ഉച്ചകഴിഞ്ഞ് മൂന്നിനു തനിക്കൊപ്പമാണു റോയ് ആസ്ഥാനത്തേക്കു വന്നതെന്നാണു ടി.എ.ജോസഫ് മൊഴി നല്‍കിയത്. എന്നാല്‍, രണ്ട് മണിയോടെ എത്തിയെന്നാണു സുരക്ഷാ ജീവനക്കാരന്‍ പറയുന്നത്. റോയ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചോ എന്നതിലും എപ്പോഴാണു കാബിനിലേക്കു പോയതെന്നതിലും വ്യക്തതയില്ല.