Webdunia - Bharat's app for daily news and videos

Install App

എന്‍ഡിഎ സംഖ്യത്തില്‍ തുടര്‍ന്നേക്കില്ല, ശബരിമലയില്‍ കോടതിവിധി നടപ്പാക്കണം; ആഞ്ഞടിച്ച് സികെ ജാനു

എന്‍ഡിഎ സംഖ്യത്തില്‍ തുടര്‍ന്നേക്കില്ല, ശബരിമലയില്‍ കോടതിവിധി നടപ്പാക്കണം; ആഞ്ഞടിച്ച് സികെ ജാനു

Webdunia
ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (15:31 IST)
അവഗണ തുടരുന്നതിനാല്‍ എൻഡിഎ വിടുന്ന കാര്യം ആലോചനയിലെന്ന്  ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു. രണ്ടുവർഷമായിട്ടും കേരളത്തിലെ എന്‍ഡിഎയില്‍ നിന്നും അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചിട്ടില്ല. മുന്നണി വിടണമെന്ന ചർച്ച പാർട്ടിക്കുള്ളിൽ ശക്തമാണെന്നും ജാനു പറഞ്ഞു.

എൻഡിഎ വിടുന്ന കാര്യത്തില്‍ അടുത്ത സംസ്ഥാനകമ്മിറ്റി യോഗത്തിൽ വ്യക്തതയുണ്ടാകും. വാഗ്ദാനം ചെയ്‌ത പദവികള്‍ നല്‍കാത്തതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ പ്രതിഷേധമുണ്ട്. ഇക്കാര്യം പലതവണ ബിജെപി നേതൃത്വവുമായി സംസാരിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ലെന്നും ജാനു വ്യക്തമാക്കി.

എന്‍ഡിഎയിലെത്തി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും അവഗണന മാത്രമാണ് ലഭിക്കുന്നത്. 14ന് കോഴിക്കോട് നടക്കുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ എൻഡിഎ വിടുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളും. യുഡിഎഫുമായും എല്‍ഡിഎഫുമായും രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുന്നതിന് തടസമില്ലെന്നും ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ജാനു തുറന്നടിച്ചു.

ആദിവാസികളുടെയും ദളിതരുടെയും പാര്‍ട്ടിക്ക് കുടുതല്‍ പരിഗണ നല്‍കേണ്ടതായിരുന്നു. പേരിനു മാത്രമാണ് ഇപ്പോള്‍ എന്‍ഡിഎയില്‍ തുടരുന്നതെന്നും ജാനും പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോടതിവിധി നടപ്പാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments