തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരത്തിന്റെ മറവില്‍ ബിജെപി രണ്ടാം വിമോചന സമരത്തിന് തയ്യാറെടുക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് ഇതിന് സഹായം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമരത്തിന്റെ മറവില്‍ കലാപം സൃഷ്ടിക്കാനാണ് ആ ര്‍എസ് എസ് ശ്രമം നടത്തുന്നത്. ശാബരിമല വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് ആത്മഹത്യാപരമാണ്. ചെന്നിത്തല ബി ജെ പിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തലയുടെയും കോണ്‍ഗ്രസിന്റെയും നിലപാട് ബിജെപിക്കാണ് സഹായമാകുക. മന്നത്ത് പത്മനാഭന്റെ പാരമ്ബര്യം എന്‍എസ്‌എസ് കാത്തുസൂക്ഷിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.