ഫുട്ബോള്‍ താരം സികെ വിനീതിനെ ജോലിയില്‍ നിന്ന് പുറത്താക്കും
സികെ വിനീതിനെ ജോലിയില്‍ നിന്ന് പുറത്താക്കും
ഇന്ത്യൻ ഫുട്ബോൾ താരം സികെ വിനീതിനെ ഏജീസ് ജോലിയിൽനിന്നു പുറത്താക്കി. മതിയായ ഹാജരില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഏജീസാണ് താരത്തിനെ ജോലിയില്‍ നിന്ന് പുറത്താക്കിയത്.
സ്പോർട്സ് ക്വാട്ടയില്‍ ഏജീസ് ഓഫീസില്‍ ഓഡിറ്ററായി നിയമനം ലഭിച്ച വിനീതിന് മതിയായ ഹാജരില്ല. ഇക്കാരണത്താലാണ് താരത്തെ ജോലിയില്‍ നിന്ന് പുറത്താക്കിയത്.
ജോലിയില്‍ പ്രവേശിച്ച ശേഷം ഇന്ത്യൻ ടീമിലുൾപ്പെടെ കളിക്കേണ്ടി വന്നതോടെയാണ് വിനീതിന് ഓഫീസില്‍ എത്താന്‍ സാധിക്കാതിരുന്നത്.
അതേസമയം, ഏജീസിന്റെ നടപടിക്കെതിരെ വിനീത് രംഗത്തെത്തി. ഫുട്ബോൾ കളിക്കുന്നത് അവസാനിപ്പിച്ച് ജോലി നോക്കാൻ തയാറല്ല. സ്പോർട്സ് ക്വാട്ടയിൽ ജോലിക്കു കയറിയ തന്നോട് കളിക്കരുതെന്നു പറയുന്നതിൽ എന്തർഥമാണുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.