Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമൂഹവ്യാപനം ഭീഷണിയായി നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സമൂഹവ്യാപനം ഭീഷണിയായി നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ശ്രീനു എസ്

തിരുവനന്തപുരം , ചൊവ്വ, 7 ജൂലൈ 2020 (10:06 IST)
സമൂഹവ്യാപനം നമുക്ക് മുന്നില്‍ ഭീഷണിയായി നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആവശ്യമായ കരുതല്‍ നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ട്രിപ്പില്‍ ലോക്ക്ഡൗണ്‍, വ്യാപകമായ ടെസ്റ്റിംഗ്, പ്രാദേശികതലത്തില്‍ അധിക ജാഗ്രത എന്നിവയെല്ലാം ഇതിന്റെ ഭാഗമായാണ് സ്വീകരിച്ചത്. കേരളത്തില്‍ ഭൂരിപക്ഷം കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടുണ്ട്. ഇന്ത്യയില്‍ ഉറവിടം കണ്ടെത്താനാവാത്ത കേസുകള്‍ 40 ശതമാനമാണ്. കേരളത്തില്‍ ജൂണ്‍ 30 വരെയുണ്ടായ 4442 കേസുകളില്‍ 166 കേസുകളുടെ ഉറവിടമാണ് ആരംഭത്തില്‍ അറിയാന്‍ സാധിക്കാതിരുന്നത്. 
 
ഇതില്‍ 125 കേസുകളുടെ ഉറവിടം പിന്നീട് കണ്ടെത്തി. ബാക്കിയുള്ളവയും ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊന്നാനിയിലെ ട്രിപ്പില്‍ ലോക്ക്ഡൗണ്‍ ഫലപ്രദമായെന്നും ഇവിടത്തെ നിയന്ത്രണം ഒഴിവാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അവിടെ ജാഗ്രത തുടരണം. കണ്ടെയ്ന്‍മെന്റ് സോണിന്റെ എല്ലാ കാര്‍ക്കശ്യത്തോടെയുമുള്ളള സമീപനം ഉണ്ടാവണമെന്നും അദ്ദേഹം അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാൻ ആധാറുമായി ബന്ധിപ്പിയ്ക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി, 2021 മാർച്ച് 31 വരെ സമയം