ആരോഗ്യവകുപ്പിനെ പുഴുവരിച്ചെന്ന ഐഎംഎയുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി: 'പുഴുവരിച്ചത് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരുടെ മനസ്'

ശ്രീനു എസ്
ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (19:13 IST)
ഐഎംഎയ്ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി. ആരോഗ്യവകുപ്പിനെ പുഴുവരിച്ചെന്ന ഐഎംഎ പരാമര്‍ശത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരുടെ മനസ്സാണ് പുഴുവരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
കേരളത്തിന്റെ ആരോഗ്യ രംഗത്തെ അത്രകണ്ട് ആക്ഷേപിക്കാനൊന്നും ഇതേവരെ ഒരു വകയും ഉണ്ടായിട്ടില്ല. ആരോഗ്യ രംഗത്തിന്റെ പ്രവര്‍ത്തനത്തെ ഒരുമയുടെ ഭാഗമായാണ് നാട് മുക്തകണ്ഠം പ്രശംസിക്കുന്നത്. എന്തിനും ഒരു വ്യത്യസ്തതയുണ്ടാകും. അത് ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നുമുണ്ടാകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടും. അര്‍ഹിക്കുന്ന വിമര്‍ശനങ്ങള്‍ തന്നെയാണോ ഉയര്‍ത്തുന്നത് എന്നത് അത്തരം കേന്ദ്രങ്ങള്‍ പരിശോധിക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രധാനമന്ത്രി മോദിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഇന്ത്യക്കാര്‍ സ്വര്‍ണ്ണം വാങ്ങുന്നത് നിര്‍ത്തിയോ? സര്‍വേ പറയുന്നത് ഇതാണ്

വൈദ്യുതി പറ്റിയില്ല, അവസാനം ആരോഗ്യത്തിൽ തീർപ്പായി, കെ മുരളീധരന് ആരോഗ്യവും ദേവസ്വവും

21 അംഗ മന്ത്രിസഭ, ടീം വിഡിഎസ് ഇന്ന് രാവിലെ 10ന് സത്യപ്രതിജ്ഞയേൽക്കും

ഇത് കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത, ഇറാനെതിരെ വ്യോമാക്രമണം പുനരാരംഭിക്കുമെന്ന സൂചന നൽകി ട്രംപ്

മുരളീധരന് ആരോഗ്യം, വൈദ്യുതി വിഷ്ണുനാഥിന്, ബിന്ദു കൃഷ്ണയ്ക്ക് സാമൂഹികക്ഷേമം: വകുപ്പുകളിൽ ഏകദേശ ധാരണ

അടുത്ത ലേഖനം
Show comments