Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കൊവിഡ്, 25 മരണം, 6910 പേർക്ക് സമ്പർക്കം വഴി രോഗം

സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കൊവിഡ്, 25 മരണം, 6910 പേർക്ക് സമ്പർക്കം വഴി രോഗം
, ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (18:26 IST)
സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ  6910 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടം വ്യക്തമല്ലാത്ത 640 കേസുകളുണ്ട്. 111 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. നിലവിൽ സംസ്ഥാനത്ത് 87738 പേരാണ് ചികിത്സയിലുള്ളത്. 25 പേരുടെ മരണവും ഇന്ന് സ്ഥിരീകരിച്ചു.
 
അതേസമയം സംസ്ഥാനത്ത് രോഗവ്യാപനം പിടിച്ചുനിർത്താൻ കേരളത്തിനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ്/മില്യണ്‍ ദേശീയ തലത്തില്‍ 77054 ആണ്. കേരളത്തില്‍ അത് 92788 ആണ്. ദേശീയതലത്തില്‍ 10 ലക്ഷത്തിൽ 99 മരണം ഉണ്ടാകുമ്പോൾ കേരളത്തിൽ അത് 25 ആണ്.മരണനിരക്കിന്റെ ദേശീയ ശരാശരി 1.55 ആണെങ്കില്‍ കേരളത്തില്‍ അത് 0.36 ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ തിരുവനന്തപുരം 989, മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂര്‍ 757, കോഴിക്കോട് 736, കണ്ണൂര്‍ 545, പാലക്കാട് 520, കോട്ടയം 427, ആലപ്പുഴ 424,.കാസര്‍ഗോഡ് 416, പത്തനംതിട്ട 330, വയനാട് 135, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ല തിരിചുള്ള കൊവിഡ് കണക്കുകൾ.24 മണിക്കൂറില്‍ 60494 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെക്രട്ടേറിയറ്റിലെ തീപിടിത്തം: പുതിയ കണ്ടെത്തലില്‍ അത്ഭുതപ്പെടാനില്ലെന്ന് മുല്ലപ്പള്ളി