Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രിയും മന്ത്രിമാരും ഉടൻ വാക്‌സിനേഷൻ ചെയ്യും: കെകെ‌ ശൈലജ

മുഖ്യമന്ത്രിയും മന്ത്രിമാരും ഉടൻ വാക്‌സിനേഷൻ ചെയ്യും: കെകെ‌ ശൈലജ
, തിങ്കള്‍, 1 മാര്‍ച്ച് 2021 (16:20 IST)
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎ‌മാരും ഉടൻ വാക്‌സിനേഷൻ എടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്‌സിനേഷന് സംസ്ഥാനം സജ്ജമാണെന്നും കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വേണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
 
ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ജനപ്രതിനിധികള്‍ വാക്‌സിന്‍ എടുക്കേണ്ടതില്ല, അവരുടെ ഊഴം വരുമ്പോള്‍ എടുത്താല്‍ മതി എന്നതായിരുന്നു പ്രധാനമന്ത്രിയുടെ നിർദേശം. അതിനാലാണ് വാക്‌സിൻ സ്വീകരിക്കാതിരുന്നത്. പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിച്ചു എന്നുള്ളത് സന്തോഷകരമായ കാര്യമാണ്. വാക്‌സിനേഷന്‍ പ്രക്രിയയില്‍ സ്വകാര്യ മേഖലയെക്കൂടി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്മീരില്‍ ഭീകരവാദികളുടെ വെടിയേറ്റ റെസ്റ്റോറന്റ് ഉടമയുടെ മകന്‍ ചികിത്സയിലിരിക്കെ മരിച്ചു