Select Your Language

Notifications

webdunia
webdunia
webdunia
webdunia

നൂറുദിന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി, 20 ലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കും

നൂറുദിന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി, 20 ലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കും
, വെള്ളി, 11 ജൂണ്‍ 2021 (19:41 IST)
സാമ്പത്തിക വളർച്ചയ്‌ക്ക് ആക്കം കൂട്ടുവാനും തൊഴിലവസരം വർധിപ്പിക്കാനും ലക്ഷ്യമിട്ട് നൂറുദിന കർമ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് മുതൽ സെപ്‌റ്റംബർ 19 വരെ സർക്കാർ 100 ദിന പദ്ധതി നടപ്പാക്കും.2464.92 കോടി രൂപയുടെ പദ്ധതിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 
 
കെ–ഡിസ്കിന്റെ ആഭിമുഖ്യത്തിൽ 20 ലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കാൻ സമഗ്രപദ്ധതി രൂപീകരികുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് 1519 കോടിയുടെ പദ്ധതി പൂര്‍ത്തീകരിക്കും. പദ്ധതിയുടെ ഭാഗമായി 77,350 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും. 25,000 ഹെക്ടറില്‍ ജൈവ കൃഷി നടപ്പാക്കും. 12,000 പട്ടയങ്ങള്‍ വിതരണം ചെയ്യും.
 
കൊവിഡിനെ തുടർന്ന് അനാഥരായ കുട്ടികള്‍ക്കുള്ള സഹായധന വിതരണം ഉടന്‍ തുടങ്ങും. ഭൂനികുതി അടയ്ക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിക്കും.ലൈഫ് മിഷൻ പദ്ധതിയിൽ നൂറു ദിവസത്തിനകം പതിനായിരം വീടുകൾ പൂർത്തിയാക്കും. മടങ്ങിയെത്തിയ പ്രവാസികൾക്കായി നൂറുകോടിയുടെ വായ്‌പാ പദ്ധതി നടപ്പിലാക്കും.നിര്‍ധനരായ കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങാന്‍ പലിശരഹിത വായ്പ നല്‍കും. ഒക്‌ടോബർ രണ്ടിനകം മുഴുവന്‍ വില്ലേജ് ഓഫീസുകളിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കും. അഞ്ചു വര്‍ഷത്തിനകം വില്ലേജുകള്‍ പൂര്‍ണമായും സ്മാര്‍ട്ട ആക്കാനും തീരുമാനമായി.
 
250 പഞ്ചായത്തുകളിൽ സുഭിക്ഷ കേരളം പദ്ധതിയിലൂടെ മത്സ്യകൃഷി നടപ്പാക്കും.2254 അംഗൻവാടികൾ വൈദ്യുതികരിക്കും. കൊച്ചിയിൽ ഇന്റർഗ്രേറ്റഡ് സ്റ്റർട്ടപ്പ് ഹബ് സ്ഥാപിക്കും. കുട്ടനാട്ടിൽ രണ്ട് പുതിയ റൈസ് മില്ലുകൾ തുടങ്ങുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാത്തിരിക്കുന്നത് മൂന്നാം തരംഗം; സുസജ്ജമായി കേരളം, ഒരുക്കങ്ങള്‍ ഇങ്ങനെ