Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീകള്‍ക്കെതിരായ അതിക്രമം, സൈബര്‍ ബുള്ളിയിങ്; ഇനി അതിവേഗം പിടിവീഴും, നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

സ്ത്രീകള്‍ക്കെതിരായ അതിക്രമം, സൈബര്‍ ബുള്ളിയിങ്; ഇനി അതിവേഗം പിടിവീഴും, നിര്‍ദേശം നല്‍കി മുഖ്യമന്ത്രി
, ശനി, 26 ജൂണ്‍ 2021 (20:37 IST)
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കുറ്റവാളികള്‍ക്കെതിരെ അതിവേഗം നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്താലും നടപടിയുണ്ടാകും. പരാതികളുമായി സ്ത്രീകള്‍ സമീപിക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സൗഹാര്‍ദ്ദപരമായി പെരുമാറണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്ത്രീവിരുദ്ധമായി പൊലീസ് സേനയിലുള്ളവര്‍ പൊതു ഇടങ്ങളില്‍ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ അവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും. പരാതിക്കാരായ സ്ത്രീകള്‍ക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്ന് മോശം പ്രതികരണങ്ങള്‍ പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വ്യാജ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ മിമി ചക്രബര്‍ത്തി അവശനിലയില്‍