Webdunia - Bharat's app for daily news and videos

Install App

യോഗിക്ക് ഹിന്ദിയിലും 'കൊട്ട്' കൊടുത്ത് പിണറായി; ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങള്‍

Webdunia
വ്യാഴം, 10 ഫെബ്രുവരി 2022 (16:12 IST)
കേരളത്തിനെതിരായ പരാമര്‍ശത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഹിന്ദിയിലും മറുപടി കൊടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇംഗ്ലീഷില്‍ മറുപടി കൊടുത്ത ട്വീറ്റിനു പിന്നാലെയാണ് പിണറായി അതേ വാക്കുകള്‍ തന്നെ ഹിന്ദിയിലും ട്വീറ്റ് ചെയ്തത്. അതോടെ ഈ വാര്‍ത്ത ദേശീയ മാധ്യമങ്ങളും ഏറ്റെടുത്തു. ട്വിറ്ററില്‍ പിണറായിയുടെ വാക്കുകള്‍ ട്രെന്‍ഡിങ് ആകുകയും ചെയ്തു. 
 
നിയമസഭാ തിരഞ്ഞെടുപ്പില്‍ വിവേകത്തോടെ വോട്ട് ചെയ്തില്ലെങ്കില്‍ യുപി കേരളത്തെപ്പോലെയാകുമെന്ന യോഗിയുടെ പരാമര്‍ശത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് പിണറായി. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് പിണറായി വിജയന്റെ മറുപടി. 
 
'യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യു.പി. കേരളം പോലെയാവുകയാണെങ്കില്‍ അവിടെ മികച്ച വിദ്യാഭ്യാസമുണ്ടാകും, ആരോഗ്യസംവിധാനമുണ്ടാകും, മികച്ച ജീവിതനിലവാരവും ഐക്യമുള്ള സമൂഹവുമുണ്ടാകും. അങ്ങനെയുള്ള സമൂഹത്തില്‍ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആളുകള്‍ കൊല ചെയ്യപ്പെടില്ല. അത് തന്നെയായിരിക്കും യു.പിയിലെ ജനങ്ങളും ആഗ്രഹിക്കുന്നത്,' പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ ഹിന്ദുവിനും മുസ്ലീമിനും വെവ്വേറെ ബജറ്റ്, വിവാദപ്രസ്താവനയുമായി മോദി വീണ്ടും

ഡ്രൈവിംഗ് സ്‌കൂള്‍ സമര സമിതി നടത്തിവന്ന സമരം പിന്‍വലിച്ചു; സര്‍ക്കുലറിലെ മാറ്റങ്ങള്‍ ഇവയാണ്

ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്ര ഉദ്യോഗസ്ഥർക്ക് കൈമടക്ക് : രണ്ട് ലക്ഷത്തിലേറെ രൂപ വിജിലൻസ് പിടികൂടി

Plus One Admission: പ്ലസ് വൺ അപേക്ഷ നാളെ മുതൽ, ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രം

അടുത്ത ലേഖനം
Show comments