Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെള്ള ഷര്‍ട്ട് ഇന്‍സെര്‍ട്ട് ചെയ്ത് പിണറായി; മുഖ്യമന്ത്രിയുടെ പുത്തന്‍ ലുക്ക് വൈറല്‍

വെള്ള ഷര്‍ട്ട് ഇന്‍സെര്‍ട്ട് ചെയ്ത് പിണറായി; മുഖ്യമന്ത്രിയുടെ പുത്തന്‍ ലുക്ക് വൈറല്‍
, ശനി, 29 ജനുവരി 2022 (12:26 IST)
വ്യത്യസ്ത ലുക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ള ചൈനീസ് കോളര്‍ ഷര്‍ട്ട് ഇന്‍സെര്‍ട്ട് ചെയ്തുള്ള മുഖ്യമന്ത്രിയുടെ പുത്തന്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്കു ശേഷം ദുബായില്‍ തിരിച്ചെത്തിയ പിണറായിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ഒരാഴ്ച യുഎഇയിലെ വിവിധ എമിറേറ്റുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. ദുബായ് എക്‌സ്‌പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ഏഴാം തീയതി പിണറായി തിരുവനന്തപുരത്ത് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിയിലെ വായു മലിനം !