Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

പഠനത്തോടൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും; ആശയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

Covid
, വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (08:15 IST)
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മരണപ്പെട്ട വിദ്യാര്‍ഥിനിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. തലയല്‍ മേലെത്തട്ട് വീട്ടില്‍ എസ്.ആര്‍.ആശയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ചത്. 
 
മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ
 
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടയില്‍ മരണപ്പെട്ട യുവ മുന്നണിപ്പോരാളി തലയല്‍ മേലെത്തട്ട് വീട്ടില്‍ എസ്.ആര്‍.ആശയുടെ വിയോഗം വേദനാജനകമാണ്. അവസാനവര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ത്ഥി കൂടിയായിരുന്ന ആശ, പഠനത്തോടൊപ്പമാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പങ്കുചേര്‍ന്നത്. പഞ്ചായത്തിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗവും സമൂഹ അടുക്കളയിലെ സ്ഥിര സാന്നിധ്യവുമായിരുന്ന ആശ, പോസിറ്റീവ് ആയിരുന്നവരെ ആശുപത്രികളില്‍ എത്തിക്കാനും മറ്റുമുള്ള വോളന്റിയര്‍ പ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ടായിരുന്നു. ആശയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആശാവര്‍ക്കറോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ പൊലീസ് താക്കീത് ചെയ്തു: യുവാവ് തൂങ്ങി മരിച്ചു