Webdunia - Bharat's app for daily news and videos

Install App

മതനിരപേക്ഷ ശക്തികൾ നടത്തുന്ന പോരാട്ടത്തിന് കരുത്തു പകരുന്ന വിജയം: അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

Webdunia
ചൊവ്വ, 11 ഫെബ്രുവരി 2020 (15:42 IST)
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും മികച്ച വിജയം നേടിയ ആം ആദ്മി പാർട്ടയെയും അരവിന്ദ് കെജ്‌രിവാളിനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ പൊതുവായ വികാരം പ്രതിഫലിപ്പിക്കുന്ന ഒരു ഫലമാണ് ഡൽഹിയിലേത് എന്ന് മുഖ്യമന്ത്രി വ്യക്തമക്കി. കോൺഗ്രസിനെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു.
 
ബിജെപി സർക്കാരിന്റെ നിലപാടിനെതിരെയുള്ള വിധിയാണ് ഡൽഹിയിലേത്, പ്രത്യേകിച്ച് ഭരണഘടനയുടെയും മതേതരത്വത്തിന്റെയും സംരക്ഷണത്തിനു വേണ്ടി ജനാധിപത്യ  മതനിരപേക്ഷ ശക്തികൾ നടത്തുന്ന പോരാട്ടത്തിന് കരുത്തു പകരുന്ന വിജയമാണിത്. തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും കോൺഗ്രസും ചില പാഠനങ്ങൾ പഠിക്കേണ്ടതുണ്ട്. ആം ആദ്മിയുമായി യോജിച്ചു നിൽക്കാൻ കോൺഗ്രസിനായില്ല. ബിജെപിയുടെ ജാനദ്രോഹ നടപടികൾക്ക് ബദലായി നിൽക്കാൻ ഒരു ശക്തിയുണ്ടോ ആ ശക്തിയെ ജനങ്ങൾ അംഗീകരിയ്ക്കുകയണ്. അതാണ് ഡൽഹിൽ ഉണ്ടായത് എന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
ഒടുവിൽ വിവരം ലഭിയ്ക്കുമ്പോൾ 63 സീറ്റുകളിൽ ആം അദ്മി മുന്നേറുകയാണ്. ഏഴ് സീറ്റുകളിലാണ് ബിജെപി ലീഡ് നിലനിർത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് സമാനമായി കോൺഗ്രസിന് ചിത്രത്തിൽപ്പോലും എത്താനായില്ല. കഴിഞ്ഞ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 67 സീറ്റുകളുടെ മൃഗീയ ഭൂരിപക്ഷത്തിലാണ് ആം ആദ്മി അധികാരത്തിലെത്തിയത്. 3 സീറ്റുകളിലാണ് ബിജെപി വിജയിച്ചിരുന്നത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുസ്ലീം ലീഗ് മയക്കുമരുന്ന് കച്ചവടക്കാരുടെ പാർട്ടിയായി മാറി, പി കെ ഫിറോസിനെതിരെ പരാതി നൽകുമെന്ന് കെ ടി ജലീൽ

' ഞാന്‍ എവിടെയെങ്കിലും ദളിതരെയോ സ്ത്രീകളെയോ മോശമാക്കി പറഞ്ഞിട്ടുണ്ടോ': അടൂര്‍

ചൈന 2000 കിലോമീറ്റര്‍ പിടിച്ചടക്കിയ കാര്യം നിങ്ങള്‍ എങ്ങനെ അറിഞ്ഞു; രാഹുല്‍ഗാന്ധിയെ ശാസിച്ച് സുപ്രീംകോടതി

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; കണ്ണൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചു

ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു കോള്‍; സമയോചിത ഇടപെടലില്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ച് പോലീസ്

അടുത്ത ലേഖനം
Show comments