Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴ കനക്കുന്നു, എമർജെൻസി കിറ്റ് തയ്യാറാക്കിവയ്ക്കാൻ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി

മഴ കനക്കുന്നു, എമർജെൻസി കിറ്റ് തയ്യാറാക്കിവയ്ക്കാൻ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി
, ബുധന്‍, 5 ഓഗസ്റ്റ് 2020 (15:05 IST)
സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ, വെള്ളപ്പൊക്ക ഉരുൾപ്പൊട്ടൽ സാധ്യത ഉള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരോട് എമർജെൻസി കിറ്റ് തയ്യാറാക്കി വയ്ക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയിസ്ബുക്ക് പോസ്റ്റിലണ്ടെയാണ് മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ. എമർജെൻസി കിറ്റിൽ ഉൾപ്പെടുത്തേണ്ട വസ്തുക്കളെ കുറിച്ചും മുഖ്യമന്ത്രി കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 
 
സംസ്ഥാനത്ത് പല പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കേണ്ടതാണ്. മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ എല്ലാവരും തയ്യാറാവുകയും വേണം മുഖ്യമന്ത്രി ഫെയിസ്ബുക്കിൽ കുറിച്ചു. 
 
പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന രീതിയിൽ വീട്ടിൽ ഉയർന്ന സ്ഥലത്തു സൂക്ഷിക്കുക. എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും ചെയ്യുക. 
 
വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തിൽ ആരെയും കാത്ത് നിൽക്കാതെ എമർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാൻ കഴിയുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക. മുഖ്യമന്ത്രി കുറിച്ചു. 
 

എമർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട അവശ്യ വസ്തുക്കൾ 

 
  • ടോർച്ച്

  • റേഡിയോ

  • 500 ml വെള്ളം

  • ORS പാക്കറ്റ്

  • അത്യാവശ്യം വേണ്ടുന്ന മരുന്നുകൾ

  • മുറിവിന് പുരട്ടാവുന്ന മരുന്ന്

  • ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ

  • 100 ഗ്രാം കപ്പലണ്ടി

  • 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കിൽ ഈന്തപ്പഴം

  • ചെറിയ ഒരു കത്തി

  • 10 ക്ലോറിന് ടാബ്ലെറ്റ്

  • ഒരു ബാറ്ററി ബാങ്ക് അല്ലെങ്കിൽ ടോർച്ചിൽ ഇടാവുന്ന ബാറ്ററി

  • ബാറ്ററിയും, കോൾ പ്ലാനും ചാർജ് ചെയ്ത ഒരു സാധാരണ മൊബൈൽ ഫോൺ

  • അത്യാവശ്യം കുറച്ച് പണം, ATM


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുംബൈ പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ല, സുശാന്ത് സിങിന്റെ മരണം സിബിഐ അന്വേഷിയ്ക്കും