Publish Date: Wed, 21 Apr 2021 (14:59 IST)
Updated Date: Wed, 21 Apr 2021 (15:01 IST)
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഇന്ന് മാധ്യമപ്രവർത്തകരെ കാണും. വൈകീട്ട് അറ് മണിക്കാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.
സംസ്ഥാനത്ത് ഇന്നലെ ഇരുപതിനായിരത്തിനോടടുത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. കൊവിഡ് രോഗികളുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം.
അതേസമയം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശനി, ഞായർ ദിവസങ്ങളിൽ അവശ്യസർവീസുകൾ ഒഴികെയുള്ളവർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനമായി. ശനിയാഴ്‌ചകളിൽ സർക്കാർ ഓഫീസുകൾക്ക് അവധി നൽകാനും തീരുമാനമായി.