സ്പീപീക്കർ തനി പാർട്ടിക്കാരനാണെന്നും മഖ്യമന്ത്രിയെ സഭയിൽ നിയന്ത്രിയ്ക്കാൻ തയ്യാറാവാറില്ല എന്നുമുള്ള പിടി തോമസിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സ്പീക്കർക്കെതിരായ പ്രമേയ ചർച്ചയിൽ ഡപ്യൂട്ടി സ്പീക്കറിൽനിന്നും പ്രത്യേക അഞുവാസം വാങ്ങിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 'പ്രതിപക്ഷ നേതാവിന് കൂടുതല്‍ സമയം അനുവദിക്കുന്നത് കണ്ട് പലപ്പോഴും എനിക്ക് പരാതി തോന്നിയിരുന്നു. എന്നിട്ടും അദ്ദേഹത്തോട് നന്ദിയില്ലല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 'മുന്‍പത്തെ പോലെ സമയക്രമം കര്‍ശനമായി പാലിക്കുന്നില്ല. അതിനെ വല്ലാത്ത നിലയില്‍ കാണേണ്ട കര്യമില്ല. ഇത്തരമൊരു പ്രമേയം നേരിടേണ്ടയാളല്ല സ്പീക്കര്‍. പ്രമേയം പ്രതിപക്ഷത്തിന്റെ പാപ്പരത്വം കൊണ്ടാണ് എന്നും മുഖ്യമന്ത്രി വിമർശിച്ചു.