സീറ്റ് കവറിനുള്ളിൽ മൂർഖൻ പാമ്പ്; ബൈക്ക് യാത്രികൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ബൈക്ക് താക്കോൽ ഇടാൻ ശ്രമിക്കുമ്പോഴാണ് സീറ്റ് കവറിനുള്ളിൽ നിന്ന് മൂർഖൻ ഫണം വിടർത്തിയത്.

വെള്ളി, 23 ഓഗസ്റ്റ് 2019 (19:11 IST)
ബൈക്ക് യാത്രക്കാരൻ മൂർഖൻ പാമ്പിന്റെ കടിയേ‌ൽക്കാതെ തലനാരിഴയ്ക്ക് രക്ഷപെട്ടു. ബൈക്ക് താക്കോൽ ഇടാൻ ശ്രമിക്കുമ്പോഴാണ് സീറ്റ് കവറിനുള്ളിൽ നിന്ന് മൂർഖൻ ഫണം വിടർത്തിയത്. ഉടൻ എഴുന്നേറ്റ് മാറിയതിനാൽ കടിയേൽക്കാതെ രക്ഷപെടുകയായിരുന്നു. 
 
പരിയാർ പിലാത്തറ റോഡരികിലാണ് സംഭവം. ബുള്ളറ്റ് പാർക്ക് ചെയ്ത വിളിയാങ്കേട്ടെ രാജേഷ് നമ്പ്യാറാണ് തലനാരിഴയ്ക്ക് മൂർഖന്റെ കടിയേ‌ൽക്കാതെ രക്ഷപെട്ടത്. വൈകുന്നേരം തിരിച്ചെത്തി ബൈക്കിൽ താക്കോൽ ഇടാൻ നോക്കിയപ്പോഴാണ് സീറ്റ് കവറിനുള്ളിൽ നിന്ന് മൂർഖൻ ഫണം വിടർത്തിയത്. ഉടൻ എഴുന്നേറ്റ് മാറുകയായിരുന്നു. ഉടൻ തന്നെ വനം‌വകുപ്പിന്റെ പാമ്പുപിടുത്ത വിദഗ്ദനായ ഏഴിലോട് അറത്തിപ്പറമ്പിലെ പവിത്രനെ വിളിച്ചുവരുത്തിയാണ് പാമ്പിനെ പിടികൂടിയത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഈ തേനീച്ചക്കൂട് അസ്ഥാനത്തായിപ്പോയി, കേന്ദ്രമന്ത്രി പങ്കുവച്ച വീഡിയോ വൈറൽ !