Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് ഫിറ്റ്സ് വന്ന പെൺകുട്ടിയെ രക്ഷിക്കാൻ വേണ്ടി ബസ് തിരികെ ഓടിച്ചു, ഇന്ന് മരണത്തിലേക്കും; നന്മയുടെ കരം നീട്ടിയ ഗിരീഷും ബൈജുവും ഇനി ഓർമ

അന്ന് ഫിറ്റ്സ് വന്ന പെൺകുട്ടിയെ രക്ഷിക്കാൻ വേണ്ടി ബസ് തിരികെ ഓടിച്ചു, ഇന്ന് മരണത്തിലേക്കും; നന്മയുടെ കരം നീട്ടിയ ഗിരീഷും ബൈജുവും ഇനി ഓർമ

ചിപ്പി പീലിപ്പോസ്

, വ്യാഴം, 20 ഫെബ്രുവരി 2020 (12:44 IST)
ഇന്ന് വെളുപ്പിനെ കോയമ്പത്തൂരിലെ അവിനാശി റോഡിൽ കെ എസ് ആർ ടി സിയും ട്രെക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും അടക്കം 20 പേർ മരിച്ചു. നിരവധിയാളുകൾക്ക് പരിക്കേറ്റു. ബസ് ജീവനക്കാരായ ഗിരീഷിന്റേയും ബൈജുവിന്റേയും വിയോഗം വിശ്വസിക്കാനാകാതെ സഹപ്രവർത്തകർ. 
 
2018ൽ ഒരു ബംഗളരൂർ യാത്രയിൽ ബസ് യാത്രക്കാരിക്ക് ഫിറ്റ്സ് ഉണ്ടാവുകയും ഇതേതുടർന്ന് സമീപത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ ഒന്നരകിലോമീറ്ററിലധികം തിരിച്ച് ബസ് ഓടിക്കുകയും ചെയ്ത അതേ ഗിരീഷ് ആണ് ഇന്ന് അപ്രതീക്ഷിത അപകടത്തിൽ മരണപ്പെട്ടത്. ഒപ്പം, അന്നേദിവസം, ആ പെൺകുട്ടിക്ക് ആശുപത്രിയിൽ കൂട്ടിന് ഇരുന്ന കണ്ടക്ടർ ബൈജു ഇന്ന് ഗിരീഷിനൊപ്പം മരണത്തെ  പുൽകി. ഇരുവരുടെയും നന്മ വ്യക്തമാക്കുന്ന പഴയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. പോസ്റ്റ് ഇങ്ങനെ:
 
ഒരു ജീവന് വേണ്ടി കുറച്ച് സമയത്തേക്ക് #KSRTC ബസ് തിരികെ ഓടി.!!!
 
ഈ മാസം മൂന്നാം തീയതി (03/06/2018 )ആണ് ഡോക്ടര്‍ കവിത വാര്യര്‍ എറണാകുളം ബാഗ്ലൂര്‍ വോള്‍വോയില്‍ ത്രിശൂര്‍ നിന്നും ബംഗളൂരുവിലേക്ക് യാത്ര ആരംഭിച്ചത് .
 
ബസിലെ ജീവനക്കാരന്‍ ആയ Baiju Valakathil പറയുന്നതിങ്ങനെ ഏകദേശം നേരം വെളുക്കാറായപ്പോള്‍ ഒരു യാത്രക്കാരന്‍ മുന്നിലേക്ക് വന്ന് സാര്‍ താക്കോല്‍ ഉണ്ടൊ എന്ന് ചോദിച്ചു കാര്യം അന്വേഷിച്ചപ്പോള്‍ പുറകില്‍ ഒരു കുട്ടിക്ക് ഫിറ്റ്സ് ആണത്രെ.
 
ഞാന്‍ താക്കോല്‍ നല്‍കി കുറച്ചു നേരം കഴിഞ്ഞ് രണ്ടു പേര്‍ വന്നിട്ട് പറഞ്ഞു ചേട്ടാ ഒരു ശമനവും ഇല്ല ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവണ്ടി വരും യാത്രക്കാരും ഒന്നായ് പറഞ്ഞു അതെ അതാണ് വേണ്ടത്. അപ്പോഴേക്കും ഞങ്ങള്‍ ഹൊസൂരെത്തിയിരുന്നു ബസ് തിരിച്ചു നേരെ ഹെെവേക്ക് തൊട്ടടുത്തുള്ള ജനനി ഹോസ്പിറ്റലിലേക്ക് വിട്ടു.
 
ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത ശേഷം ബാഗ്ലൂര്‍ എെ സി യെ ഇന്‍ഫോം ചെയ്തു വേണ്ടകാര്യങ്ങള്‍ ചെയ്ത ശേഷം എത്തിയാല്‍ മതി എന്നു നിര്‍ദ്ദേശം ലഭിച്ചു ത്രിശൂര്‍ ഡിപ്പോയിലെ ബെന്നി സാറിനേ ഫോണ്‍ ചെയ്ത് കാര്യങ്ങള്‍ പറഞ്ഞു.
 
സാര്‍ ഇവിടെ അഡ്മിറ്റ് ചെയ്യണെ അഡ്മിഷന്‍ ഡെപ്പോസിറ്റ് കെട്ടി വയ്ക്കണം അതൊന്നും ഇപ്പോള്‍ നോക്കണ്ടാ ക്യാഷ് കെട്ടി വയ്ക്ക് എന്ന് പറഞ്ഞു . ബാക്കി നമ്മുക്ക് പിന്നീട് നോക്കാം ഒരു ജീവന്‍റെ കാര്യം അല്ലെ ..!
 
ഡോക്ടര്‍ക്ക് വളരെ സീരിയസ് ആയ നിലയില്‍ ആയതിനാല്‍ ഹോസ്പിറ്റലില്‍ നിന്നും പറഞ്ഞു ഒരാള്‍ ഇവിടെ നില്‍ക്കണം എന്നാലെ ട്രീറ്റ്മെന്‍റ് നടപടികളും ആയി മുന്നോട്ട് പോകു ഹോസ്പ്പിറ്റലിന് റിസ്ക്ക് ഏറ്റെഎടുക്കാന്‍ പറ്റില്ല.
 
ആരും തന്നെ അതിന് തയ്യാറാകാതെ വന്നപ്പോള്‍ ബെെജു പറഞ്ഞു ഡോക്ടറുടെ ആരെങ്കിലും എത്തും വരെ ഞാന്‍ നില്‍ക്കാം കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അന്വഷിച്ചപ്പോള്‍ നിങ്ങള്‍ ഒരാള്‍ക്ക് ബസ് ഓടിച്ച് ബാഗ്ലൂര്‍ പോകാമെങ്കില്‍ ഒരാള്‍ ഹോസ്പിറ്റലില്‍ നില്‍ക്കു മറ്റൊരാള്‍ യാത്രക്കാരും ആയി യാത്ര തുടരു എന്ന നിര്‍ദേശം നല്‍കി..!
 
അങ്ങനെ ബെെജു ഹോസ്പിറ്റലില്‍ നിന്നു
ബസിലെ മറ്റു യാത്രക്കാരും ആയി ഗിരീഷ് ബാഗ്ലൂരേക്ക് പുറപ്പെട്ടു
 
രാവിലെ 09:00 മണി ആയപ്പോഴേക്കും കവിത ഡോക്ടറുടെ ബന്ധുക്കള്‍ എത്തി ഡിസ്ചാര്‍ജ് വാങ്ങി മറ്റൊരു ഹോസ്പിറ്റലിലേക്ക് പോയി എന്നെ അവര്‍ ഹൊസുര്‍ റെയില്‍വേ സ്റ്റേഷനില്‍ ഡ്രോപ്പ് ചെയ്തു ഞാന്‍ അവിടുന്ന് ട്രെയിന്‍ കയറി ബസ് പാര്‍ക്ക് ചെയ്യുന്ന ബാഗ്ലൂര്‍ പീനിയയിലേക്ക് പുറപ്പെട്ടു....!
 
നന്മയുടെ കരം നീട്ടിയ ഗിരീഷേട്ടനും & ബെെജുവേട്ടനും ഒരായിരം അഭിനന്ദനങ്ങള്‍ ......!♥
 
ഈ ബസ്സും ഈ ജീവനക്കാരും ഇനി ഓർമ്മ മാത്രം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഐസിയുവിന് പുറത്ത് പരിശോധിക്കുന്ന അവസ്ഥയിലാണ് സാമ്പത്തികരംഗമെന്ന് പി ചിദംബരം