Webdunia - Bharat's app for daily news and videos

Install App

ബന്ധുവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞിറങ്ങി, ഓട്ടോ പിടിച്ച് ടൌണിലിറങ്ങിയ ശേഷം കാണാതായി; കോളെജ് വിദ്യാര്‍ത്ഥിനിയെ നാലു ദിവസമായി കാണാനില്ല

ജെസ്‌നയെ കാണാതായിട്ട് ഇന്നേക്ക് അഞ്ച് ദിവസം!

Webdunia
ചൊവ്വ, 27 മാര്‍ച്ച് 2018 (10:45 IST)
കോളേജ് വിദ്യാര്‍ത്ഥിനിയെ നാലു ദിവസമായി കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍. മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജയിംസി(20)നെയാണ് കഴിഞ്ഞ 22 മുതല്‍ കാണാതായത്. ബന്ധുവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞിറങ്ങിയ ജെ‌സ്‌ന തിരിച്ചെത്താതായതോടെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.
 
ജെ‌സ്‌നയെ കാണാതായതിന്റെ അന്ന് തന്നെ ബന്ധുക്കള്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം ശക്തമാണെങ്കിലും പെണ്‍കുട്ടിയെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. സഹോദരങ്ങള്‍ കോളെജില്‍ പോയ ദിവസം രാവിലെ ബന്ധുവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു ജെസ്‌ന. ഓട്ടോ പിടിച്ച് ജെസ്‌ന ടൌണില്‍ വന്നിറങ്ങുന്നവത് കണ്ടവരുണ്ട്. എന്നാല്‍, പിന്നീട് പെണ്‍കുട്ടി എങ്ങോട്ട് പോയെന്ന് ആര്‍ക്കുമറിയില്ല.
 
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ് ജെസ്‌ന. ഒരുപാട് സൌഹ്രദങ്ങള്‍ ഒന്നും ഉള്ള കൂട്ടത്തില്‍ അല്ല. മൊബൈല്‍ ഫോണ്‍ കോള്‍ലിസ്റ്റ് പരിശോധിച്ചിട്ട് അസ്വാഭാവികത കണ്ടെത്താനായില്ല. ജെസ്‌ന ഉപയോഗിച്ചിരുന്ന ഫോണും ശാസ്ത്രീയമായി പരിശോധിച്ചു. ജസ്‌നയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയിരിക്കാനാണ് സാധ്യതയെന്നു പിതാവും സഹോദരനും പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

തന്റെ സ്ഥാനാര്‍ത്ഥിക്ക് കാലുകൊണ്ട് വോട്ട് ചെയ്ത് അങ്കിത് സോനി

പഴയ പോലെ ഇനി ഊട്ടി- കൊടൈക്കാനാൽ യാത്രകൾ പറ്റില്ല, ഇന്ന് മുതൽ ഇ - പാസ് നിർബന്ധം

കേരളത്തിൽ വോട്ടുവിഹിതം കൂടും, 2 സീറ്റ് നേടുമെന്ന വിലയിരുത്തലിൽ ബിജെപി

പണം സൂക്ഷിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തം: പണം നിക്ഷേപിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലോക്‌സഭാ മൂന്നാംഘട്ട വോട്ടെടുപ്പ്: ഇന്ന് ജനവിധിതേടുന്ന 1300 സ്ഥാനാര്‍ത്ഥികളില്‍ വനിതകള്‍ 120 മാത്രം, കണക്കുകള്‍ ഇങ്ങനെ

അടുത്ത ലേഖനം
Show comments