ഒക്ടോബര്‍ നാലുമുതല്‍ തന്നെ സംസ്ഥാനത്ത് കോളേജുകള്‍ തുറക്കും. ക്ലാസുകളില്‍ പകുതി കുട്ടികളെ മാത്രം അനുവദിച്ചായിരിക്കും അധ്യയനം. ഒന്നിടവിട്ട ദിവസങ്ങളിലാണ് കുട്ടികള്‍ ക്ലാസില്‍ ഹാജരാകേണ്ടതെന്നു ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു അറിയിച്ചു. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ആദ്യഘട്ടത്തില്‍ ക്ലാസില്‍ എത്താന്‍ അനുവാദമുള്ളത്. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബര്‍ നാല് മുതല്‍ തുറക്കാനാണ് തീരുമാനം. കോളേജുകള്‍ തുറക്കുമ്പോള്‍ പ്രാക്ടിക്കല്‍ ക്ലാസുകള്‍ നടത്താനും ലൈബ്രറി ഉപയോഗിക്കാനും സാധിക്കും.