Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൃഷ്ണദാസിന്റെ അറസ്റ്റ്: നാളെ സ്വാശ്രയ കോളേജ് സമരം

നാളെ സ്വാശ്രയ കോളെജുകള്‍ അടച്ചിടുമെന്ന് പ്രഖ്യാപനം

Management Associations
കൊച്ചി , ചൊവ്വ, 21 മാര്‍ച്ച് 2017 (14:37 IST)
സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളും നാളെ അടച്ചിടുമെന്ന് സ്വാശ്രയ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി  കൃഷ്ണദാസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് മാനേജ്‌മെന്റുകള്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തെ ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്വാശ്രയ കോളെജുകള്‍ക്ക് നേരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലും ഇത്തരത്തിലുള്ള സമരവുമായി മാനേജ്‌മെന്റുകള്‍ രംഗത്തുവന്നിരുന്നു.
 
നാളെ ഒരു ദിവസത്തേക്ക് മാത്രമാണ് സമരം. ലക്കിടി കോളെജിലെ വിദ്യാര്‍ത്ഥിയായ ഷൌക്കത്തലി നല്‍കിയ പരാതിയിലാണ് പൊലീസ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. കൃഷ്ണദാസിന്റെ ലീഗല്‍ അഡൈ്വസര്‍ സുചിത്ര, അധ്യാപകന്‍ സുകുമാരന്‍, പിആര്‍ഒ വത്‌സല കുമാര്‍, കായികാധ്യാപകന്‍ ഗോവിന്ദന്‍കുട്ടി എന്നിവരെയും ഇന്നലെ അറ്സ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടു പോകല്‍, വ്യാജരേഖ ചമയ്ക്കല്‍, മര്‍ദ്ദനം എന്നീ കുറ്റങ്ങളാണ് കൃഷ്ണദാസിനെതിരെ ചുമത്തിയിരുന്നത്. തൃശൂര്‍ പഴയന്നൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍