Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആഡംബരക്കാറിൽ പൊലീസിന്റെ കുതിര തൊഴിച്ചു; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

റോഡുചുറ്റാനിറങ്ങിയ കുതിരയുടെ അപ്രതീക്ഷിത ചവിട്ടിൽ പുതു‌പുത്തൻ ആഡംബരക്കാർ നശിച്ചെന്ന് കാട്ടിയാണ് കവടിയാർ പാലസ് ഗാർഡ‌ൻ ഐവി വില്ലയിൽ ടിനു ഐവി ജേക്കബ് പരാതി നൽകിയിരുന്നത്.

ആഡംബരക്കാറിൽ പൊലീസിന്റെ കുതിര തൊഴിച്ചു; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

തുമ്പി ഏബ്രഹാം

, വ്യാഴം, 19 ഡിസം‌ബര്‍ 2019 (09:02 IST)
ആഡംബരക്കാർ പൊലീസിന്റെ അശ്വാരൂഡം സേനയിലെ കുതിര തൊഴിച്ച് നശിപ്പിച്ചെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി. റോഡുചുറ്റാനിറങ്ങിയ കുതിരയുടെ അപ്രതീക്ഷിത ചവിട്ടിൽ പുതു‌പുത്തൻ ആഡംബരക്കാർ നശിച്ചെന്ന് കാട്ടിയാണ് കവടിയാർ പാലസ് ഗാർഡ‌ൻ ഐവി വില്ലയിൽ ടിനു ഐവി ജേക്കബ് പരാതി നൽകിയിരുന്നത്.
 
വഴുതക്കാട് ജങ്‌ഷനിൽ കുറച്ച് ദിവസം മുൻപ് പുലർച്ചെയായിരുന്നു സംഭവം. കാറിനു സമാന്തരമായി ഓടിയ കുതിര തിരിഞ്ഞുവന്ന് കാറിൽ ശക്തിയായി തൊഴിക്കുകയായിരുന്നു. ടിനുവിന്റെ പിതാവാണ് വാഹനം ഓടിച്ചിരുന്നത്. കുതിരയുടെ ചവിട്ടിൽ പുതിയ കാറിന്റെ ബോഡി ചളുങ്ങി. കുതിരപ്പൊലീസ് നിർത്താതെ പോയി. അന്നു തന്നെ ടിനു മുഖ്യമന്ത്രിക്കും ഡിജിപിക്കും കാറിന്റെ ചിത്രം സഹിതം പരാതി നൽകി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചിട്ടുണ്ട്. 
 
കാറിന്റെ ബോഡിയിൽ നാലടി ഉയരത്തിലാണ് കുതിര ചവിട്ടിയത്. പരാതി പരിശോധിച്ച് നടപടി എടുക്കും എന്ന നിലപാടിലാണ് പൊലീസ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; അട്ടിമറി ശ്രമ‌മെന്ന് ട്രംപ്