Webdunia - Bharat's app for daily news and videos

Install App

ആംബുലന്‍സില്‍ നിയമവിരുദ്ധ യാത്ര: സുരേഷ് ഗോപിക്കെതിരെ പരാതി

സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി കെ.പി.സുമേഷ് ആണ് പരാതിക്കാരന്‍

രേണുക വേണു
ശനി, 28 സെപ്‌റ്റംബര്‍ 2024 (13:23 IST)
തൃശൂര്‍ പൂരത്തിനിടയ്ക്ക് ആംബുലന്‍സില്‍ നിയമവിരുദ്ധ യാത്ര ചെയ്തതിനു കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരെ പരാതി. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് സിപിഐ ആണ് പരാതി നല്‍കിയത്. ജോയിന്റ് ആര്‍ടിഒയ്ക്കും സിപിഐ പരാതി നല്‍കിയിട്ടുണ്ട്. 
 
സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി കെ.പി.സുമേഷ് ആണ് പരാതിക്കാരന്‍. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ആംബുലന്‍സ് രോഗികള്‍ക്കു സഞ്ചരിക്കാന്‍ ഉള്ളതാണെന്നും വ്യക്തികളുടെ സ്വകാര്യയാത്രയ്ക്കു ഉപയോഗിക്കാന്‍ പാടില്ലെന്നും സിപിഐ പറയുന്നു. 
 
തൃശൂര്‍ പൂരം അലങ്കോലമായതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലന്‍സില്‍ സഞ്ചരിച്ചുവെന്നാണ് പരാതിയിലെ ആരോപണം. സേവഭാരതിയുടെ ആംബുലന്‍സിലാണ് സുരേഷ് ഗോപി എത്തിയത്. തൃശൂരിലെ വീട്ടില്‍ നിന്ന് തിരുവമ്പാടി ദേവസ്വം ഓഫീസിലേക്കാണ് സുരേഷ് ഗോപി ആംബുലന്‍സില്‍ എത്തിയത്. തൃശൂര്‍ പൂരം അലങ്കോലമാക്കിയതിനു പിന്നില്‍ സുരേഷ് ഗോപി ഉണ്ടെന്ന് സിപിഐ നേതാക്കള്‍ അടക്കം നേരത്തെ ആരോപിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തോമസ് കെ തോമസ് മന്ത്രിസഭയിലേക്ക്; ശശീന്ദ്രന്‍ മാറും

സംസ്ഥാനത്ത് അഞ്ചുദിവസം മഴ തകര്‍ക്കും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആംബുലന്‍സില്‍ നിയമവിരുദ്ധ യാത്ര: സുരേഷ് ഗോപിക്കെതിരെ പരാതി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത്: പിവി അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ വിനായകന്‍

അടുത്ത ലേഖനം
Show comments