രാഹുലിനെതിരായ നടപടി കുറ്റം ശരിവെയ്ക്കുന്നത് പോലെയായെന്ന് എ ഗ്രൂപ്പ്, പാർട്ടി മുഖം രക്ഷിച്ചത് നടപടിയിലൂടെയെന്ന് സതീശൻ പക്ഷം

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പാര്‍ട്ടിയെടുത്ത നടപടികളില്‍ എ ഗ്രൂപ്പിന് അതൃപ്തി.

അഭിറാം മനോഹർ
തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2025 (10:55 IST)
യുവതികളുടെ ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പാര്‍ട്ടിയെടുത്ത നടപടികളില്‍ എ ഗ്രൂപ്പിന് അതൃപ്തി. രാഹുലിനോട് സംഭവത്തില്‍ വിശദീകരണം പോലും ചോദിച്ചില്ലെന്നും രാഹുലിനെതിരെ പെട്ടെന്നുണ്ടായ കടുത്ത നടപടി കുറ്റം ശരിവെയ്ക്കുന്നത് പോലെയായെന്നുമാണ് എ ഗ്രൂപ്പിന്റെ വിമര്‍ശനം. എന്നാല്‍ രാഹുലിനെതിരെയുണ്ടായ കടുത്ത നടപടിയാണ് പ്രതിരോധത്തിലേക്ക് വീണ പാര്‍ട്ടിയെ പിടിച്ചുനിര്‍ത്തിയതെന്നാണ് വി ഡി സതീശന്‍ അനുകൂലികള്‍ പറയുന്നത്. ഈ നടപടിയാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയതെന്നും ഇവര്‍ പറയുന്നു.
 
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് പ്രതിഷേധങ്ങള്‍ ശക്തമാണ്. ഇന്ന് ഡിവൈഎഫ്‌ഐയാണ് പ്രതിഷേധം നടത്തുന്നത്. രാഹുല്‍ മണ്ഡലത്തിലെത്തിയാല്‍ തടയുമെന്ന് നേരത്തെ ഡിവൈഎഫ്‌ഐയും ബിജെപിയും വ്യക്തമാക്കിയിരുന്നു. രാഹുലിന് സംരക്ഷണമൊരുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നതിനിടെയാണ് രാഷ്ട്രീയ എതിരാളികളുടെ പ്രതിഷേധങ്ങള്‍.
 
രാഹുല്‍ മാങ്കൂട്ടത്തിലെതിരായ ആരോപണം രാഷ്ട്രീയമായി ഉപയോഗിച്ചാല്‍ നേരിടുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍ വ്യക്തമാക്കിയത്. നിയമസഭയില്‍ വരുന്നത് എംഎല്‍എയുടെ അവകാശമാണെന്നും അത് തടയാന്‍ സമ്മതിക്കില്ലെന്നും എം എം ഹസന്‍ വ്യക്തമാക്കി. രാഹുലിനെതിരെ യുവതികള്‍ പരാതി നല്‍കിയിട്ടില്ലെന്നും എന്നാല്‍ എം മുകേഷ് എംഎല്‍എക്കെതിരായ കേസ് അങ്ങനെയല്ലെന്നും ഹസന്‍ പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന്‍ജിയോഗ്രാമിന് വിധേയനാകേണ്ടിയിരുന്ന രോഗി മരിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

'ഇന്ത്യയിലെ ആളുകള്‍ പല്ല് തേക്കാറില്ല'; വില്‍പന കുറഞ്ഞപ്പോള്‍ കോള്‍ഗേറ്റിന്റെ വിചിത്ര വാദം

സെന്റിമീറ്ററിന് ഒരു ലക്ഷം രൂപ: തെരുവുനായ ആക്രമണത്തില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടി പരിക്കേറ്റ യുവതി കോടതിയില്‍

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത, ശനിയാഴ്ച മുതൽ ജില്ലകളിൽ യെല്ലോ അലർട്ട്

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി

അടുത്ത ലേഖനം
Show comments