ലൈംഗിക ചൂഷണ ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സംസ്ഥാന പോലീസ് മേധാവി കേസെടുക്കാന്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്.
സോഷ്യല്‍ മീഡിയയിലടക്കം പ്രചരിച്ച സംഭാഷണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വധഭീഷണിയടക്കം മുഴക്കി എന്നത് ഗൗരവകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ ചൂണ്ടികാണിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടായെങ്കിലും ഒരു സ്ത്രീയും നേരിട്ട് പോലീസ് പരാതി നല്‍കിയിരുന്നില്ല. അതിനാല്‍ തന്നെ വിഷയത്തില്‍ പോലീസ് നിയമോപദേശം തേടിയിരുന്നു.