Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര് ബിജെപിയിലേക്ക് പോകുന്നു എന്നതല്ല, കോണ്‍ഗ്രസിന്റെ വിശ്വാസ്യത തകരുകയാണ്, എം വി ഗോവിന്ദൻ

Congress

അഭിറാം മനോഹർ

, വ്യാഴം, 7 മാര്‍ച്ച് 2024 (12:34 IST)
കോണ്‍ഗ്രസിലെ ഡസന്‍ കണക്കിനാളുകള്‍ ഓരോ ദിവസവും ബിജെപിയിലേക്ക് ചേക്കേറുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തില്‍ ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ 2 അക്ക നമ്പര്‍ ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ ബിജെപിക്ക് കേരളത്തില്‍ സീറ്റ് ലഭിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ ജയിച്ചുവരുന്ന കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് പോകും. എ കെ ആന്റണിയുടെ മകന്‍ പോയി, കെ കരുണാകരന്റെ മകള്‍ പോയികൊണ്ടിരിക്കുന്നു. നാളേ ആരാണ് പോവുകയെന്ന് പറയാനാവില്ല.
 
ആര് പോകുന്നു എന്നതല്ല, കോണ്‍ഗ്രസിന്റെ വിശ്വാസ്യത ഇല്ലാതെയാകുന്നു എന്നതാണ് പ്രധാനം. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടുകളാണ് ഇതിന് കാരണം. ബിജെപിയിലേക്ക് ചേരാന്‍ ഒരു കോണ്‍ഗ്രസ് നേതാവിനും കേരളത്തില്‍ മടിയില്ല എന്ന നില വന്നാല്‍ എന്താണ് അവസ്ഥ. എം വി ഗോവിന്ദന്‍ ചോദിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Padmaja Venugopal: പത്മജ വേണുഗോപാലിനെ ചാലക്കുടിയിൽ നിന്നും മത്സരിപ്പിക്കാൻ ബിജെപി ആലോചിക്കുന്നു, ബിഡിജെഎസ് സീറ്റ് ഏറ്റെടുക്കും