Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധാരണ പൊളിയുമോ? പ്രതിപക്ഷനേതാവിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം, കെ പി സി സിക്ക് മുരളീധരന്‍ കത്ത് നല്‍കി

പ്രതിപക്ഷ നേതൃ സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തര്‍ക്കം. രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവായി തീരുമാനിച്ചതിനെതിരെ പ്രതിഷേധവുമായി കെ മുരളീധരനാണ് അതൃപ്തി രേഖപ്പെടുത്തിയത്.

ധാരണ പൊളിയുമോ? പ്രതിപക്ഷനേതാവിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം, കെ പി സി സിക്ക് മുരളീധരന്‍ കത്ത് നല്‍കി
തിരുവനന്തപുരം , ഞായര്‍, 29 മെയ് 2016 (14:10 IST)
പ്രതിപക്ഷ നേതൃ സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തര്‍ക്കം. രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവായി തീരുമാനിച്ചതിനെതിരെ പ്രതിഷേധവുമായി കെ മുരളീധരനാണ് അതൃപ്തി രേഖപ്പെടുത്തിയത്.  കെ പി സി സി പ്രസിഡന്റിന് നല്‍കിയ കത്തിലാണ് മുരളി നിലപാട് അറിയിച്ചത്. 
 
രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു നിർദേശിക്കാൻ നേതൃതലത്തിൽ ധാരണയായിരുന്നു. ഉപ നേതൃസ്ഥാനത്തേക്കു മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി.ജോസഫിനെയും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ യുഡിഎഫ് ചെയർമാൻ സ്ഥാനത്തേക്കും നിർദേശിക്കാൻ ധാരണയായി. യോഗത്തില്‍ അറിയിക്കാതെ എടുത്ത ഈ തീരുമാനത്തിനെതിരെയാണ് മുരളി കത്ത് നല്‍കിയത്.
 
ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ യോഗം ചേരാനിരിക്കെ അവരുടെ പോലും അറിവില്ലാതെ മൂന്നു പേരെ നേതൃസ്ഥാനത്തേക്കു നിശ്ചയിക്കുന്നതിനെതിരെ ചില മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിനു നേരത്തെതന്നെ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് കെ മുരളീധരനും അതൃപ്തി അറിയിച്ചത്. ഇന്ദിരാഭവനില്‍ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കലാഭവന്‍ മണിയുടെ മരണം; രാസപരിശോധനാഫലം പുറത്ത്, ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചു