ചോദിച്ചതെല്ലാം വാരിക്കോരി; ജമാഅത്തെ ഇസ്ലാമിക്കു വന്‍ പരിഗണന, 300 പഞ്ചായത്തില്‍ നേരിട്ട് സീറ്റ് വിഭജനം

തദ്ദേശ തിരഞ്ഞെടുപ്പില്‍ 300 പഞ്ചായത്തുകളിലാണ് യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായി നേരിട്ടു സഖ്യമുണ്ടാക്കിയിട്ടുള്ളത്

രേണുക വേണു
വെള്ളി, 28 നവം‌ബര്‍ 2025 (11:26 IST)
ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തേക്കാള്‍ പരിഗണന ജമാഅത്തെ ഇസ്ലാമിക്കു നല്‍കി യുഡിഎഫ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫയര്‍ പാര്‍ട്ടിക്കു അവര്‍ ആവശ്യപ്പെട്ടതിനനുസരിച്ച് സീറ്റുകള്‍ നല്‍കാന്‍ യുഡിഎഫ് തയ്യാറായി. 
 
തദ്ദേശ തിരഞ്ഞെടുപ്പില്‍ 300 പഞ്ചായത്തുകളിലാണ് യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായി നേരിട്ടു സഖ്യമുണ്ടാക്കിയിട്ടുള്ളത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിനു ചരടുവലിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സതീശന്റെ മണ്ഡലമായ പറവൂരില്‍ മുസ്ലിം ലീഗിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ജമാഅത്തെ ഇസ്ലാമിക്കു നല്‍കിയിട്ടുണ്ട്. പലയിടത്തും യുഡിഎഫ് മറ്റു സ്ഥാനാര്‍ഥികളെ നിര്‍ത്താതെ ജമാഅത്തെ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുന്നു. 
 
അര്‍ഹിച്ച പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അമ്പതിലേറെ സീറ്റുകളില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കുന്നു. ആലപ്പുഴ, കൊല്ലം, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥികള്‍ മുന്നണിക്കു പുറത്ത് മത്സരിക്കുന്ന വാര്‍ഡുകളുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭീഷണിപ്പെടുത്തി, ഗർഭച്ഛിദ്രത്തിനുള്ള ഗുളിക കഴിച്ചെന്ന് വീഡിയോ കോളിലൂടെ ഉറപ്പുവരുത്തി, രാഹുൽ മാങ്കൂട്ടത്തിലെതിരെയുള്ളത് ഗുരുതര ആരോപണങ്ങൾ

ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മറച്ചു വെച്ചാല്‍ വലിയ പിഴ നല്‍കേണ്ടിവരും; ഈ അബദ്ധം കാണിക്കരുത്

പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ചോദിച്ചതെല്ലാം വാരിക്കോരി; ജമാഅത്തെ ഇസ്ലാമിക്കു വന്‍ പരിഗണന, 300 പഞ്ചായത്തില്‍ നേരിട്ട് സീറ്റ് വിഭജനം

അന്തസ്സും മാന്യതയും ഉണ്ടെങ്കില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; മന്ത്രി വി ശിവന്‍കുട്ടി

അടുത്ത ലേഖനം
Show comments