തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ്
മാപ്രാണത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം.
തൃശൂര്‍: മാപ്രാണത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം. ഇന്നലെ രാത്രി 9.30 ന് തളിയകോണത്തിന് സമീപമാണ് സംഭവം. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ 41-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിമി ബിജേഷിന്റെ വീടിന് നേരെയാണ് കല്ലെറിഞ്ഞത്.
സംഭവം നടക്കുമ്പോള്‍ വിമി വീട്ടിലില്ലായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായിരുന്നു. വിമിയുടെ ഭര്‍ത്താവ് ബിജേഷ് വിദേശത്താണ്. പ്രായമായ അമ്മയും രണ്ട് കുട്ടികളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അവര്‍ ഭയന്ന് ഉടന്‍ തന്നെ ഫോണിലൂടെ സംഭവത്തെക്കുറിച്ച് വിമിയെ അറിയിച്ചു.
സമീപത്തുള്ള താമസക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇരിങ്ങാലക്കുട പോലീസ് എത്തി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.